Home> Movies
Advertisement

'ഇരുപതാം നൂറ്റാണ്ട്' ഇന്നും പ്രസക്തമാണ്..!

സ്വര്‍ണ്ണകള്ളക്കടത്ത് ഏറെ വിവാദമാകുന്ന സമകാലീന കേരളത്തില്‍ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് ഏറെ പ്രസക്തിയുണ്ട്.

'ഇരുപതാം നൂറ്റാണ്ട്' ഇന്നും പ്രസക്തമാണ്..!

സ്വര്‍ണ്ണകള്ളക്കടത്ത് ഏറെ വിവാദമാകുന്ന സമകാലീന കേരളത്തില്‍ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് ഏറെ പ്രസക്തിയുണ്ട്.

എസ്എന്‍ സ്വാമിയുടെ രചനയില്‍ പിറന്ന ഇരുപതാം നൂറ്റാണ്ട് സംവിധാനം ചെയ്തത് കെ മധുവാണ്,അധോലോകവും 
കള്ളക്കടത്തും വിഷയമാകുന്ന സിനിമയില്‍,അധോലോക നായകന്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രിയങ്കരനാകുന്നതും ഒക്കെ കടന്ന് വരുന്നുണ്ട്.

Also Read:തലമുണ്ഡനം ചെയ്ത് നാടുവിട്ടാലോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട് - വെളിപ്പെടുത്തലുമായി കങ്കണ

 

സൂപ്പര്‍ താരം മോഹന്‍ ലാല്‍ സിനിമയില്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന കേന്ദ്ര കഥാപാത്രമായി എത്തിയപ്പോള്‍ മറ്റൊരു സൂപ്പര്‍ താരം സുരേഷ് ഗോപി 
ശേഖരന്‍ കുട്ടി എന്ന വില്ലന്‍ കഥാപാത്രമായി,മാധ്യമ പ്രവര്‍ത്തക അശ്വതിയായി അംബികയും വേഷമിട്ടു.
സ്വര്‍ണ്ണ കള്ളക്കടത്ത് സംഘമാണ് ശേഖരന്‍ കുട്ടിയും സാഗറും,പിന്നീട് ഇരുവരും തമ്മില്‍ പിണങ്ങുന്നു,മയക്ക് മരുന്ന് കടത്തിലേക്ക് മാറാനുള്ള 
ശേഖരന്‍ കുട്ടിയുടെ നീക്കത്തെ എതിര്‍ക്കുന്ന സാഗര്‍ ശേഖരന്‍ കുട്ടിയുമായി പിണങ്ങുകയും പിന്നീട് ഇരുവരും ശത്രുക്കളാവുകയും ചെയ്തു.
കേരളത്തിലെ രാഷ്ട്രീയവും കള്ളക്കടത്ത് സംഘവും തമ്മിലുള്ള ബന്ധം പുറത്ത് കൊണ്ട് വരുന്നതിനാണ് 
മാധ്യമ പ്രവര്‍ത്തക അശ്വതിയുടെ രംഗ പ്രവേശം,സാഗര്‍ സ്വര്‍ണ്ണകള്ളക്കടത്ത് നടത്തുന്നത് ശേഖരന്‍ കുട്ടിക്ക് വേണ്ടിയാണ്.ശേഖരന്‍ കുട്ടി 
സംസ്ഥാന മുഖ്യമന്ത്രിയുടെ മകനാണ്,അങ്ങനെ രാഷ്ട്രീയ കള്ളക്കടത്ത് ബന്ധം അന്നേ ഇരുപതാം നൂറ്റാണ്ട് പറഞ്ഞു. ചില സിനിമകള്‍ 
കാലത്തിന് മുന്നേ സഞ്ചരിക്കും,ചില സിനിമകള്‍ സമൂഹത്തെ വരച്ച് കാട്ടും,ചില സിനിമകള്‍ സമൂഹത്തില്‍ നിരവധി ചോദ്യങ്ങള്‍ 
അവശേഷിപ്പിക്കുകയും ചെയ്യും,എന്തായാലും ഒരു വിനോദ ഉപാധിയില്‍ നിന്ന് മാറി ചില സിനിമകള്‍ ഏറെ ചിന്തിപ്പിക്കുന്നു എന്ന
യാഥാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാകൂ.ഇപ്പോള്‍ സ്വര്‍ണ്ണകടത്തുമായി ബന്ധപെട്ട് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ഓഫീസിന് നേര്‍ക്ക്‌ ആരോപണം
ഉന്നയിക്കുമ്പോള്‍ ഇരുപതാം നൂറ്റാണ്ട് വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു.

Read More