Home> Movies
Advertisement

Iravu Movie Song : "കാണാ ചില്ലമേൽ"; നമിത പ്രമോദിന്റെ ഇരവിലെ ആദ്യ ഗാനമെത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

അരുൺ രാജ് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് സന്ദീപ് സുധയാണ്.

Iravu Movie Song :

നമിത പ്രമോദും സർജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഇരവിലെ ആദ്യ ഗാനം പുറത്തുവിട്ടു. കാണാ ചില്ലമേൽ എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അരുൺ രാജ് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് സന്ദീപ് സുധയാണ്. ഗാനം ആലപിച്ചിരിക്കുന്നത് അമൃത സുരേഷാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഫാസ്ലിൻ മുഹമ്മദും അജിൽ വിൽസണും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ഇരവ്.

വിഫ്ട് സിനിമാസ്, സെലിബ്സ് ആൻഡ് റെഡ് കാർപെറ്റ് എന്നീ ബാനറുകളിൽ രാജ് സക്കറിയയാണ് ചിത്രം നിർമ്മിക്കുന്നത്.  വിഫ്ട് സിനിമാസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇരവിനുണ്ട്. വെസ്റ്റ്‌ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയുടെ നിർമ്മാണ സംരംഭമാണ് വിഫ്റ്റ് സിനിമാസ്. ആദ്യമായി  ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് മാത്രമായി ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നത്. 

ALSO READ: Thankam Movie OTT Update : ബിജു മേനോന്റെ തങ്കം ഉടൻ ഒടിടിയിലേക്ക് എത്തുന്നു? എപ്പോൾ, എവിടെ കാണാം?

നമിത പ്രമോദിനൊപ്പം ഡാനിയൽ ബാലാജി, സർജാനോ ഖാലിദ്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .  ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണു പിവിയാണ്. അജയ് ടി എ, ഫ്രാങ്ക്ലിൻ ഷാജി, അമൽനാഥ് ആർ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ ഇരവ്.

എഡിറ്റർ: നിഖിൽ വേണു, സംഗീതം: അരുൺ രാജ്, കളറിസ്റ്റ്: വിവേക് ​​നായർ, ശബ്ദമിശ്രണം: ജിജുമോൻ ടി ബ്രൂസ് , കല: ജീമോൻ മൂലമറ്റം , സൗണ്ട് ഡിസൈൻ: രാജേഷ് പി എം ,മേക്കപ്പ്: സതീഷ് മേക്കോവേഴ്‌സ് ആൻഡ് മാലൂസ് കെ.പി ,വസ്ത്രാലങ്കാരം: ദിവ്യ ജോബി, പ്രോജക്ട് ഡിസൈനർ: അനൂപ് കൃഷ്ണ ,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ഷാജി വെളിയമ്പ്ര,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശരത് എൻ വടകര ,ഡിസൈൻ: ആൽവിൻ ഡികോത്ത ,പിആർഒ : ശബരി, സ്റ്റിൽസ്: അനു മോഹൻ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More