Home> Movies
Advertisement

Iratta Movie: ജോജു ജോർജ് നായകനാകുന്ന ഇരട്ട തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരുടെ വേഷങ്ങളാണ് ജോജു ജോർജ് ഇരട്ടയിൽ അവതരിപ്പിക്കുന്നത്.

Iratta Movie: ജോജു ജോർജ് നായകനാകുന്ന ഇരട്ട തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന "ഇരട്ട"യുടെ റിലീസ് തിയതി പുറത്തു വിട്ടു. ചിത്രം ഫെബ്രുവരി 3ന് തിയേറ്ററുകളിൽ എത്തും.  നിരവധി ഹിറ്റുകൾ സമ്മാനിച്ച ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ ആണ് ഇരട്ടയുടെ സംവിധായകൻ.
 
വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരുടെ വേഷങ്ങളാണ് ജോജു ജോർജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിരവധി സസ്പെൻസുകളും ട്വിസ്റ്റുകളും ചേർന്ന പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിട്ടാണ് ഇരട്ട ഒരുക്കിയിരിക്കുന്നത്. സംസ്ഥാന-ദേശീയ  അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്‍റെ കരിയറിലെ മറ്റൊരു വഴിത്തിരിവ് ആകും ഇരട്ടയിലെ കഥാപാത്രങ്ങൾ. തെന്നിന്ത്യൻ താരം അഞ്ജലി ആണ് ചിത്രത്തിലെ നായിക.

Also Read: Alone Box Office: എലോൺ ഇതുവരെ ബോക്സോഫീസിൽ എത്ര നേടി, കളക്ഷൻ റിപ്പോർട്ട് ഇതാ

 

ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, കിച്ചു ടെല്ലസ്, ശ്രുതി ജയൻ, ത്രേസ്യാമ്മ ചേച്ചി, ജയിംസ് എലിയ, ജിത്തു അഷ്റഫ്, മനോജ്, ശരത് സഭ, ഷെബിൻ ബെൻസൻ എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വരികൾ അൻവർ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. ദിലീപ് നാഥ്‌ ആർട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ്. സംഘട്ടനം കെ രാജശേഖർ, മാർക്കറ്റിംഗ്  ഒബ്സ്ക്യൂറ, പി.ആ.ഓ പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More