Home> Movies
Advertisement

ആ രംഗങ്ങൾ ഞാൻ ചെയ്തത് ഒറ്റയ്ക്കല്ല; വായുവിലേക്ക് നോക്കിയല്ല ചുംബിച്ചതെന്ന് ദുർഗ കൃഷ്ണ

എന്തുകൊണ്ട് ഒരു സീനിൽ ഇന്‍റിമേറ്റ് രംഗങ്ങൾ ഉണ്ടാകുമ്പോൾ പ്രേക്ഷകരും ഓൺലൈൻ വാർത്താ മാധ്യമങ്ങളും അതിലെ നായികയെ മാത്രം ക്രൂശിക്കുന്നതെന്ന് ദുർഗ ചോദിച്ചു. ഒരു ലിപ് ലോക്ക് സീനിൽ നായിക വായുവിലേക്ക് അല്ലലോ ചുംബിക്കുന്നതെന്നും ദുർഗ മാധ്യമങ്ങളോട് ആരാഞ്ഞു.

ആ രംഗങ്ങൾ ഞാൻ ചെയ്തത് ഒറ്റയ്ക്കല്ല; വായുവിലേക്ക് നോക്കിയല്ല ചുംബിച്ചതെന്ന് ദുർഗ കൃഷ്ണ

കഴിഞ്ഞ ദിവസം തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ 'ഉടൽ' മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി സിനിമയുടെ ടീം നടത്തിയ വാർത്താസമ്മേളനം ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന ദുർഗ കൃഷ്ണന്‍റെ ചില വെളിപ്പെടുത്തലുകളാണ് ശ്രദ്ധേയമാകുന്നത്. ചിത്രം പുറത്തിറങ്ങിയത് മുതൽ ചിത്രത്തിലെ ദുർഗ കൃഷ്ണന്‍റെ കിടപ്പറ രംഗങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ഇവ ചൂണ്ടിക്കാട്ടിയുള്ള ചില വിവാദ ചർച്ചകൾക്ക് വാർത്താ സമ്മേളനത്തിൽ താരം മറുപടി പറഞ്ഞു. 

എന്തുകൊണ്ട് ഒരു സീനിൽ ഇന്‍റിമേറ്റ് രംഗങ്ങൾ ഉണ്ടാകുമ്പോൾ പ്രേക്ഷകരും ഓൺലൈൻ വാർത്താ മാധ്യമങ്ങളും അതിലെ നായികയെ മാത്രം ക്രൂശിക്കുന്നതെന്ന് ദുർഗ ചോദിച്ചു. ഒരു ലിപ് ലോക്ക് സീനിൽ നായിക വായുവിലേക്ക് അല്ലലോ ചുംബിക്കുന്നതെന്നും ദുർഗ മാധ്യമങ്ങളോട് ആരാഞ്ഞു. ഉടൽ റിലീസിന് മുൻപേ ദുർഗ കൃഷ്ണ ഈ കഥാപാത്രത്തിന് വണ്ടി അനുഭവിച്ച ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞിരുന്നു. ഈ സിനിമയിൽ അഭിനയിച്ച ശേഷം തനിക്ക് വല്ലാത്തൊരു മാനസികാവസ്ഥ ആയിരുന്നെന്നും തന്‍റെ ഭർത്താവിനോടും അടുപ്പക്കാരോടും വല്ലാത്ത വെറുപ്പ് തോന്നിയെന്നും താരം വെളിപ്പെടുത്തി. 

Read Also: Vismaya Death Case: അന്യന്‍റെ വിയർപ്പ് സ്ത്രീധനമായി വാങ്ങി സുഖിക്കുന്ന ചെറുപ്പക്കാർക്ക് ഈ വിധി ഒരു താക്കീത്, വനിത കമ്മീഷൻ

എപ്പോഴും ഒറ്റയ്ക്കിരിക്കാനുള്ള തോന്നലും ഇടവിട്ടുള്ള മൂഡ് സ്വിങ്സും ഡിപ്രെഷനും എല്ലാം അതിജീവിക്കാൻ താൻ വളരെയധികം കഷ്ടപ്പെട്ടുവെന്നും ദുർഗാ കൃഷ്ണ വ്യക്തമാക്കി. രതീഷ് രഘുനാഥൻ സംവിധാനം ചെയ്ത് വിനീത് ഇന്ദ്രൻസ്, ശ്രീനിവാസൻ, ദുർഗ കൃഷ്ണ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഉടൽ' എന്ന ചലച്ചിത്രം മേയ് 20 നാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ ഇന്ദ്രൻസിന്‍റെ പ്രകടനത്തിനൊപ്പം എല്ലാപേരും എടുത്ത് പറയുന്നതായിരുന്നു ദുർഗ അവതരിപ്പിച്ച ഷൈനി എന്ന കഥാപാത്രത്തിന്‍റെ പ്രകടനവും. കാഴ്ച്ചക്കാരന് വെറുപ്പും പുച്ഛവും തോന്നുന്ന തരത്തിലെ ഒരു മാനസികവസ്ഥയാണ് സിനിമയിൽ ഷൈനി എന്ന കഥാപാത്രത്തിന് നൽകിയിട്ടുള്ളത്.

 ഉടൽ എന്ന സിനിമയുടെ കഥ ഷൈനി എന്ന കഥാപാത്രത്തിന്‍റെ മാനസികാവസ്ഥയിൽ കൂടിയുള്ള ഒരു സഞ്ചാരമാണ്. ആ കഥാപാത്രത്തെ മാറ്റി നിർത്തിയാൽ പിന്നെ ഉടൽ എന്ന ചിത്രം പൂർണ്ണമായും ഇല്ലാതെയാകും. ഷൈനി എന്ന കഥാപാത്രത്തെ വളരെയധികം മികവുറ്റതാക്കിയാണ് ദുർഗാ കൃഷ്ണ സിനിമയിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന് വേണ്ടി ദുർഗാ കൃഷ്ണൻ എന്ന നടി പുറത്തെടുത്ത ഡെഡിക്കേഷന്‍റെ ഫലമാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് ശേഷം അവർക്ക് അനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസങ്ങളെന്ന് മനസിലാക്കാൻ സാധിക്കും. 

Read Also: 'സ്ത്രീപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ, വിസ്മയ കേസ് വിധി പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം'- എഎ റഹീം എംപി

കാലം മാറിയിട്ടും സിനിമകളിലെ ഇന്‍റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ നടികൾ മാത്രമാണ് എപ്പോഴും വിമർശനം കേൾക്കാറുള്ളതെന്ന് ഉടലിന്‍റെ സംവിധായകൻ  രതീഷ് രഘുനാഥൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന പുരുഷന്മാർ ഉള്ള ഈ നാട്ടിൽ സ്ത്രീകൾ മാത്രമാണ് എന്നും കുറ്റക്കാരാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More