Home> Movies
Advertisement

Disha Encounterനെതിരെ ഹൈദരാബാദ് പെണ്‍ക്കുട്ടിയുടെ കുടുംബം നല്‍കിയ ഹര്‍ജി കോടതി തള്ളി

സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തെലങ്കാന ഹൈക്കോടതി തള്ളിയത്.

Disha Encounterനെതിരെ ഹൈദരാബാദ് പെണ്‍ക്കുട്ടിയുടെ കുടുംബം നല്‍കിയ ഹര്‍ജി കോടതി തള്ളി

Hyderabad: രാംഗോപാല്‍ വര്‍മ്മ(Ram Gopal Varma)നിര്‍മ്മിക്കുന്ന 'ദിഷ എന്‍കൗണ്ടര്‍' എന്ന ചിത്രത്തിനെതിരെ വനിതാ വെറ്റിനറി ഡോക്ടറുടെ പിതാവ് നല്‍കിയ ഹര്‍ജി കോടതി തള്ളി. 

സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തെലങ്കാന ഹൈക്കോടതി തള്ളിയത്. ഇത്തരമൊരു ഹര്‍ജിയുമായി കോടതിയെ സമീപിച്ചത് ഒരുപാട് നേരത്തെയായി പോയി എന്ന് കോടതി നിരീക്ഷിച്ചു. സിനിമയുടെ സർട്ടിഫിക്കേഷനായി സെൻസർ ബോർഡിനെ സമീപിക്കുന്നതിന് മുമ്പ് ഹര്‍ജിയില്‍ നടപടിയെടുക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 

ALSO READ | 'നഗ്നതയും, ലൈംഗികതയും മാത്രം', രാം ഗോപാൽ വർമയെ അൺഫോള്ളോ ചെയ്ത് സംവിധായകൻ

തെലങ്കാന(Telangana)യിലെ ഷംഷാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്ന ശേഷം തീകൊളുത്തിയ സംഭവമാണ് 'ദിഷ എന്‍കൗണ്ടറി'ന്‍റെ പ്രമേയം. ഹൈദരാബാദ് സംഭവവുമായി ബന്ധപ്പെട്ട് സിനിമ ചെയ്യാനൊരുങ്ങുകയാണെന്ന് ഈ വര്‍ഷം ആദ്യമാണ് രാംഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചത്.

ശ്രീകാന്ത്, സോണിയ, പ്രവീണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് ചന്ദ്രയാണ്. ആര്‍ജിവി വേള്‍ഡ് ശ്രേയസ് ആപ്പ് വഴിയാകും ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വര്‍ഷം നവംബര്‍ 28നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്.

ALSO READ | ലൈംഗികതയുടെ അതിപ്രസരം; ത്രില്ലറിന്റെ ട്രൈലെർ പുറത്തുവിട്ട് രാം ഗോപാൽ വർമ്മ

വൈകിട്ട് ആറെ കാലോടെ സ്കൂട്ടര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് പോയ ഡോക്ടര്‍ രാത്രി ഒന്‍പത് മണിയോടെയാണ് തിരികെയെത്തിയത്. ഇതിനിടെ യുവതിയെ കുടുക്കാനായി സ്കൂട്ടറിന്‍റെ ടയര്‍ പ്രതികള്‍ പഞ്ചറാക്കുകയായിരുന്നു. പിന്നീട് ടയര്‍ നന്നാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് പ്രതികളില്‍ ഒരാളായ ശിവ യുവതിയെ സമീപിക്കുകയായിരുന്നു.

ആദ്യം സ്കൂട്ടറുമായി പോയ ഇയാള്‍ അല്‍പസമയത്തിന് ശേഷം കടയടച്ചെന്ന് പറഞ്ഞ് തിരികെയെത്തി. ഇതിനിടെ യുവതി സംഭവം സഹോദരിയെ അറിയിച്ചു. ഇതിനുപിന്നാലെ യുവതിയെ അടുത്തുള്ള വളപ്പിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ മുഖം മറച്ച ശേഷമാണ് പ്രതികള്‍ പീഡിപ്പിച്ചത്.

ALSO READ | Viral Pics: അപ്സര റാണി (Apsara Rani) രാം ഗോപാല്‍ വര്‍മ (Ram Gopal Varma) കണ്ടെത്തിയ 'നീലക്കണ്ണുകളുള്ള അപ്സരസ്'...!!

തുടര്‍ന്ന് 9.45ഓടെ ഡോക്ടറുടെ ഫോണ സ്വിച്ച് ഓഫ് ചെയ്ത പ്രതികള്‍ 10.20ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാഹനത്തില്‍ സൂക്ഷിച്ചു. പിന്നീടു പെട്രോള്‍ വാങ്ങി വന്ന പ്രതികള്‍ 2.30 ഓടെ മൃതദേഹം കത്തിക്കുകയായിരുന്നു. തുടര്‍ന്ന്, യുവതിയെ തീവച്ചു കൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ പോലീസ് വെടിവച്ചുകൊന്നു. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവച്ചു എന്നായിരുന്നു പോലീസിന്റെ വാദം.

Read More