Home> Movies
Advertisement

Hunt Movie : ഷാജി കൈലാസ് ഒരുക്കുന്നത് ഹൊറർ ത്രില്ലറോ? ഭാവനയുടെ ഹണ്ട് സിനിമയുടെ ഫസ്റ്റ് ലുക്ക്

Shaji Kailas Bhavan Hunt Movie : ചിന്തമണി കൊലക്കേസ് ഇറങ്ങി 16 വർഷത്തിന് ശേഷം ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്ന ചിത്രമാണ് ഹണ്ട്

Hunt Movie : ഷാജി കൈലാസ് ഒരുക്കുന്നത് ഹൊറർ ത്രില്ലറോ? ഭാവനയുടെ ഹണ്ട് സിനിമയുടെ ഫസ്റ്റ് ലുക്ക്

കൊച്ചി : ചിന്താമണി കൊലക്കേസിന് ശേഷം ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്ന ചിത്രം ഹണ്ടിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. അവ്യക്തമായ ഭാവനയുടെ മുഖം മാത്രമാണ് ഫസ്റ്റ് ലുക്കിലൂണ്ട് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. മെഡിക്കൽ ക്യാമ്പസിന്‍റെ പശ്ചാലത്തിൽ ഒരുക്കുന്ന ചിത്രമാണ് ഹണ്ട്. ഹൊറർ സസ്പെൻസ് വിഭാഗത്തിലാണ് ചിത്രമെത്തുന്നത്. ചിത്രത്തിൽ അതിഥി രവിയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു ഹണ്ടിന്റെ ചിത്രീകരണം ആരംഭിച്ചത്. പാലക്കാടാണ് ഹണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

സിനിമയിൽ രഞ്ജി പണിക്കർ ,അജ്മൽ അമീർ ,രാഹുൽ മാധവ്, ചന്തു നാഥ്, ജി.സുരേഷ് കുമാർ, നന്ദു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിഖിൽ ആനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ചിത്രത്തിന്റെ നിർമ്മാണം. ദേശീയ പുരസ്ക്കാരം നേടിയ കളിയാട്ടം, നിറം, മേഘസന്ദേശം വസന്തമാളിക, വിൻ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ജയലഷ്മി ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ഹണ്ട്. 'ചിന്താമണി കൊലക്കേസ്' ഇറങ്ങി 16 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും ഭാവനയും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

ALSO READ : Nanpakal Nerathu Mayakkam : മമ്മൂട്ടി-എൽജെപി ചിത്രത്തിനായിട്ടുള്ള കാത്തിരിപ്പുകൾക്ക് വിരാമം; നൻപകൽ നേരത്ത് മയക്കത്തിന്റെ റീലസ് പ്രഖ്യാപിച്ചു

കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. പ്രശസ്ത ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജത്തിൻ്റെ പ്രധാന സഹായിയായിരുന്ന ജാക്സൺ ഹണ്ടിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാകുന്നു. എഡിറ്റിംഗ് - അജാസ്. കലാസംവിധാനം - ബോബൻ, മേക്കപ്പ് -പി.വി.ശങ്കർ. കോസ്റ്റ്യും - ഡിസൈൻ - ലിജി പ്രേമൻ, നിശ്ചല ഛായാഗ്രഹണം -ഹരിതിരുമല ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര് - മനു സുധാകർ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ. സഞ്ജു വൈക്കം. പിആർ ഒ വാഴൂർ ജോസ് എന്നിങ്ങനെയാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More