Home> Movies
Advertisement

Hridayam Song teaser: ദർശന...ഹൃദയത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്

പ്രണവ് മോഹൻ ലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

Hridayam Song teaser: ദർശന...ഹൃദയത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്

വിനീത് ശ്രീനിവാസൻ - പ്രണവ് മോഹൻലാൽ (Vineeth Sreenivasan - Pranav Mohanlal) ചിത്രം ഹൃദയത്തിലെ (Hridayam) ആദ്യ ഗാനത്തിന്റെ ടീസർ (Song Teaser) പുറത്തിറങ്ങി. വിനീത് തന്നെയാണ് ടീസറിന്റെ Link സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ദർശന എന്ന ടൈറ്റിലിലാണ് ടീസർ ഇറക്കിയിരിക്കുന്നത്. 2.50 മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം. ചിത്രത്തിന്റെ സംവിധായകൻ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ പാട്ടിവെ കുറിച്ച് പറയുന്നതാണ് ടീസറിലുള്ളത്. ഒക്ടോബർ 25ന് ​പാട്ട് റിലീസ് ചെയ്യും.

 

പ്രണവ് മോഹൻ ലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഹൃദയത്തില്‍ 15 പാട്ടുകളാണ് ഉള്ളത്. 30 വര്‍ഷത്തിന് ശേഷം മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകത 'ഹൃദയ'ത്തിനുണ്ട്.

Also Read: പ്രണവ്-കല്യാണി ജോഡിയുമായി വിനീത് ശ്രീനിവാസന്‍!

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയുടെ സംഗീത സംവിധായകന്‍. പാട്ടുകള്‍ ഒരുക്കിയ ശേഷമാണ് സിനിമകളുടെ ഷൂട്ടിംഗിലേക്ക് കടന്നതെന്ന് വിനീത് ശ്രീനിവാസന്‍ നേരത്തെ ഒരു മാധ്യമത്തിനോട് പറഞ്ഞിരുന്നു.

Also Read: Marakkar Song Teaser : കണ്ണില്‍ പ്രണയവുമായി പ്രണവും കല്യാണിയും, മരക്കാറിന്റെ സോങ് ടീസര്‍ പുറത്തിറക്കി, ടീസര്‍ കല്യാണിക്കുള്ള പിറന്നാള്‍ സമ്മനാം

കോവിഡ് നിയന്ത്രണങ്ങള്‍ (Covid Restrictions) മൂലം നിര്‍ത്തിവച്ചിരുന്ന ഹൃദയം ഷൂട്ടിംഗ് (Shooting) മാര്‍ച്ച് 2021ലാണ് പൂര്‍ത്തിയായത്. റൊമാന്റിക് ഡ്രാമ (Romantic Drama) സ്വഭാവമുള്ള ചിത്രത്തില്‍ പതിനഞ്ച് ഗാനങ്ങളാണ് ഉള്ളത്. ചെന്നൈയിലും പാലക്കാടും കൊച്ചിയിലുമായാണ് ഹൃദയം ചിത്രീകരിച്ചത്. അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ബൈജു സന്തോഷ് എന്നിവരും ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More