Home> Movies
Advertisement

Honey Rose: ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും നായിക, ഹണി റോസ് ഇനി തെലുങ്കിൽ തുടരുമോ?

മൈത്രി മൂവീ മേക്കേഴ്‌സാണ് 'വീരസിംഹ റെഡ്ഡി' നിര്‍മിച്ചിരിക്കുന്നത്. ബാലകൃഷ്ണയുടെ മാസ് ഇരട്ടവേഷവും ആക്ഷനും വമ്പൻ കയ്യടിയാണ് ബോക്സാഫോസിൽ ചിത്രത്തിന് നേടി കൊടുത്തത്

Honey Rose: ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും നായിക, ഹണി റോസ് ഇനി തെലുങ്കിൽ തുടരുമോ?

തെലുങ്ക് സൂപ്പർ താരം ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് നായികയായേക്കും. താരത്തിൻറെ പുതിയ ചിത്രം വീരസിംഹ റെഡ്ഡി സൂപ്പർ ഹിറ്റായതോടെയാണ് ഹണി റോസിനെ തൻറെ അടുത്ത ചിത്രത്തിലും താരം നായികയാക്കുന്നതെന്നാണ് സൂചന. ഈ ചിത്രത്തിലെ പ്രകടനത്തോടെ തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ താരത്തിനായി. ശ്രുതി ഹാസനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലുണ്ട്.

മൈത്രി മൂവീ മേക്കേഴ്‌സാണ് 'വീരസിംഹ റെഡ്ഡി' നിര്‍മിച്ചിരിക്കുന്നത്. ബാലകൃഷ്ണയുടെ മാസ്  ഇരട്ടവേഷവും ആക്ഷനും വമ്പൻ കയ്യടിയാണ് ബോക്സാഫോസിൽ ചിത്രത്തിന് നേടി കൊടുത്തത്. ബാലകൃഷ്ണയെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, ലാല്‍, ദുനിയാ വിജയ് തുടങ്ങിയവരും എത്തിയിരുന്നു.

 

ഹണി റോസും ബാലകൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രം അനില്‍ രവിപുടിയാകും സംവിധാനം ചെയ്യുക. ഇതിൻറെ മറ്റ് പ്രഖ്യാപനങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല.ഹണി റോസ് തെലുങ്കില്‍ വലിയൊരു ഭാവിയുള്ള നടിയാണെന്ന് നേരത്തെ തന്നെ ബാലകൃഷ്ണ പറഞ്ഞിരുന്നു. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി റോസ്  വീരസിംഹ റെഡ്ഡിയിൽ അവതരിപ്പിച്ചത്.

 

നിലവിൽ പുറത്ത് വരുന്ന കണക്ക് പ്രകാരം 100 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. ഇതിൽ ആന്ധ്രയിൽ നിന്നും 96.50 കോടിയും, കർണ്ണാടകത്തിൽ നിന്നും 7 കോടിയും ലഭിച്ചിട്ടുണ്ട്, ഒാവർ സീസ് അടക്കം കണക്കാക്കുമ്പോൾ ബോക്സോഫീസ് കളക്ഷൻ 100 കോടിക്ക് മുകളിലാണ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More