Home> Movies
Advertisement

Bruce Lee : വൈശാഖിന്റെ കട്ട ഇടി പടം വരുന്നു; പേര് ബ്രൂസ് ലീ; നായകൻ ഉണ്ണി മുകുന്ദൻ

Unni Mukundan Vysakh Movie Bruce Lee : ഉണ്ണി മുകുന്ദൻ തന്റെ കരിയറിലെ ആദ്യ മാസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വൈശാഖ് ചിത്രത്തിലൂടെയാണ്.

Bruce Lee : വൈശാഖിന്റെ കട്ട ഇടി പടം വരുന്നു; പേര് ബ്രൂസ് ലീ; നായകൻ ഉണ്ണി മുകുന്ദൻ

കൊച്ചി : മലയാളത്തിലെ മാസ് ഹിറ്റ് മേക്കർ സംവിധായകൻ വൈശാഖ് തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി മാസാ ആക്ഷൻ ചിത്രമാണ് വൈശാഖ് ഒരുക്കാൻ പോകുന്നത്. ചിത്രത്തിന് ഹോങ്കോങ്-യുഎസ് മാർഷ്യൽ ആർട്സ് താരമായ ബ്രൂസ് ലീയുടെ പേരാണ് നൽകിയിരിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. 

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ബ്രൂസ് ലീ നിർമിക്കുന്നത്. വിസി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് സഹനിർമാതാക്കൾ. വൈശാഖ് ചിത്രങ്ങളിൽ സ്ഥിരം ക്യാമറ കൈകാര്യം ചെയ്യുന്ന ഷാജി കുമറാണ് ബ്രൂസ് ലീയുടെ ഛായഗ്രഹകനും. 

ALSO READ : Christopher Movie : മമ്മൂട്ടി- ബി.ഉണ്ണികൃഷ്ണന്‍ പോലീസ് ചിത്രം ; സിനിമയുടെ പേരും ഫസ്റ്റ്ലുക്കും പുറത്ത് വിട്ടു

"ഈ ചിത്രം എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആക്ഷൻ ഹീറോയ്ക്കും ആക്ഷൻ ചിത്രങ്ങളോടുള്ള എന്റെ ഇഷ്ടത്തിനുമായി സമർപ്പിക്കുന്നു. എനിക്ക് വിശ്വസിക്കാനാകുന്നില്ല ഒരു ദശകത്തിൽ അധികമായി വൈശാഖ് ഏട്ടനോടൊപ്പം ഒരു സിനിമയിൽ കൈകൊടുക്കുന്നത്" ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിലെത്തും. മാസ് ആക്ഷനുകൾക്ക് പ്രാതിനിധ്യമുള്ള ചിത്രത്തിന് റാം ലക്ഷ്മൺ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റർ.

ALSO READ : Empuran: തിരക്കഥ ഒരുങ്ങി കഴിഞ്ഞു, ഇനി ഷൂട്ടിം​ഗ്; ലൂസിഫർ സീരീസിന്റെ അടുത്ത അധ്യായം 'എമ്പുരാൻ'

ഉണ്ണി മുകുന്ദൻ തന്റെ കരിയറിലെ ആദ്യ മാസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വൈശാഖ് ചിത്രത്തിലൂടെയാണ്. 2012 ൽ ഇറങ്ങി മല്ലു സിങ് എന്ന ചിത്രം അന്ന് മാർക്കറ്റ് വാല്യു ഇല്ലാതിരുന്ന ഉണ്ണി മുകുന്ദനെ ടൈറ്റിൽ കഥാപാത്രമാക്കി വൈശാഖ് അവതരിപ്പിക്കുകയായിരുന്നു. ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റാകുകയും ചെയ്തു. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രമെന്ന് പ്രത്യേകതയും ബ്രൂസ് ലീക്കുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More