നിവിന്‍ പോളി, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ഹേയ് ജൂഡിന്റെ ടീസര്‍ റിലീസ് ചെയ്തു. നിവിന്‍ പോളി സ്വന്തം ഫേസ്ബുക്ക് പേജില്‍ ടീസര്‍ പങ്കു വച്ചു.
ഫോര്‍ട്ട് കൊച്ചിയും ഗോവയും പശ്ചാത്തലമായി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രമാണ് ഹേയ് ജൂഡ്. നിവിന്‍ പോളി അവതരിപ്പിക്കുന്ന ജൂഡ് എന്ന കഥാപാത്രം സ്വന്തം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പരിചയപ്പെടുത്തുന്ന രീതിയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയിലെ സാധാരണ ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അവിടെ നിന്നും ഗോവയില്‍ എത്തിപ്പെടുന്ന ജൂഡിന്റെ ജീവിതത്തിലേക്ക് ക്രിസ്റ്റല്‍ എന്ന പെണ്‍കുട്ടി കടന്നു വരുന്നു. ശ്യാമപ്രസാദിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും.
സിദ്ദിഖ്, നീനാകുറുപ്പ്, അപൂര്‍വ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍കുമാര്‍ അമ്പലക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.