Home> Movies
Advertisement

തന്റെ ഇഷ്ട പാട്ടുകാരനെ തേടിയെത്തി ഗോപി സുന്ദർ

റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാൻ ഖാൻ ആണ് ആ ഭാഗ്യവാൻ.

തന്റെ ഇഷ്ട പാട്ടുകാരനെ തേടിയെത്തി ഗോപി സുന്ദർ

ഇഷ്ടമുള്ള പാട്ടുകാരനെ തേടിയെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ (Gopi Sunder).   വെറുതെ തേടിയെത്തിയത് മാത്രമല്ല കേട്ടോ, പാട്ട് പാടാൻ ക്ഷണിക്കുകയും അതിനുള്ള അഡ്വാൻസ് നൽകുകയും ചെയ്തിട്ടുണ്ട്.  

നിങ്ങൾ ചിന്തിക്കുകയായിരിക്കും ആ പാട്ടുകാരൻ ആരാണെന്ന് അല്ലെ.  മറ്റാരുമല്ല റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാൻ ഖാൻ (Imran Khan) ആണ് ആ ഭാഗ്യവാൻ.  റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായി എന്ന് മാത്രമേ ഉള്ളൂ കേട്ടോ ജീവിക്കണമെങ്കിൽ പുള്ളിക്കാരന് ഓട്ടോ ഓടിച്ചാൽ മാത്രേ പറ്റൂ.  ഇടയ്ക്ക് സീ കേരള (Zee Keralam) ത്തിന്റെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ഇമ്രാൻ ഖാൻ എത്തിയിരുന്നു. 

Also read:കര്‍ഷകരെ പണ്ടത്തെ പോലെ പറ്റിക്കാന്‍ പറ്റില്ല, ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകൾ -കൃഷ്ണകുമാര്‍

അന്ന് ഒരു പാട്ട് നൽകാമെന്ന് ഗോപിസുന്ദർ ഇമ്രാന് വാക്ക് നൽകിയിരുന്നു.  ആ വാക്ക് ഒരു സർപ്രൈസിലൂടെ ആകട്ടെ എന്ന് തീരുമാനിച്ച ഗോപി സുന്ദർ (Gopi Sunder) സുഹൃത്തുക്കളുമായി സ്വന്തം വാഹനത്തിൽ കൊല്ലത്ത് എത്തുകയും.  അവിടെ ഒന്നുമറിയാത്ത ഭാവത്തിൽ ഒരു യാത്രാക്കാരനെപ്പോലെ ഇമ്രാന്റെ ഓട്ടോയിൽ കയറുകയായിരുന്നു.  

തൊപ്പിയും മാസ്കും ഗോപിസുന്ദർ ധരിച്ചിരുന്നത് കൊണ്ട് പാവം ഇമ്രാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞുമില്ല.  ഒടുവിൽ ഒരു ചായ കുടിക്കണം എന്നു പറഞ്ഞ് ഗോപിസുന്ദർ വാഹനം നിർത്താൻ ആവശ്യപ്പെടുകയും പുറത്തേക്കിറങ്ങി സംഭാഷണത്തിനിടയിൽ യാത്രികന്റെ പേര് ചോദിച്ച ഇമ്രാൻ ഞെട്ടുകയായിരുന്നു.  അദ്ദേഹത്തെ കണ്ട ഞെട്ടൽ മാറുന്നതിന് മുൻപ് പാട്ട് പാടാനുള്ള അഡ്വാൻസ് തുകയും അദ്ദേഹം ഇമ്രാന്റെ കയ്യിൽ കൊടുക്കുകയായിരുന്നു.  

Also read: ചികിത്സ ലഭിക്കാത്തതിനാൽ മുത്തശ്ശി മരിച്ചു, ആംബുലൻസ് വാങ്ങി കൊച്ചുമകന്റെ പ്രതികാരം 

കൂടിക്കാഴ്ചയുടെ ഒരു പ്രത്യേകത എന്ന് പറയുന്നത് ഇമ്രാൻ (Imran Khan) ആദ്യമായി പാട്ടുപാടിയ പള്ളിയുടെ മുന്നിൽ വച്ചാണ് ഈ അഡ്വാൻസ് തുക ലഭിച്ചത് എന്നതാണ്.  കൊറോണ മഹാമാരി പടർന്നു കിടക്കുന്ന ഈ സമയത്തും  തന്റെ ഇഷ്ട പാട്ടുകാരനെ ഹ്=തേയിയെത്തിയ  ഗോപിസുന്ദറിനെ വാനോളം അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.  

Read More