Home> Movies
Advertisement

Gopi Sundar-Amritha Suresh : സദാചാരക്കാരെ മാറി നിൽക്കൂ, ഇത് നിങ്ങൾക്കുള്ളതല്ല; അമൃത സുരേഷിനൊപ്പമുള്ള ഗാനത്തിന്റെ പ്രോമോ പങ്ക് വെച്ച് ഗോപി സുന്ദർ

Gopi Sundar - Amrutha Suresh Song Promo : ഇരുവരും പാടി അഭിനയിച്ച തൊന്തരവ എന്ന ഗാനത്തിന്റെ പ്രോമോയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും പ്രണയ രംഗങ്ങളാണ് ഗാനത്തിൻറെ പ്രൊമോയിൽ ഉള്ളത്.

 Gopi Sundar-Amritha Suresh : സദാചാരക്കാരെ മാറി നിൽക്കൂ, ഇത് നിങ്ങൾക്കുള്ളതല്ല; അമൃത സുരേഷിനൊപ്പമുള്ള ഗാനത്തിന്റെ പ്രോമോ പങ്ക് വെച്ച് ഗോപി സുന്ദർ

Gopi Sundar - Amrutha Suresh Song Promo :  ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലാണെന്ന വാർത്തകൾ നിലനിൽക്കെ, ഇരുവരും ഒന്നിച്ച് ചെയ്ത പ്രണയ ഗാനത്തിന്റെ പ്രോമോ പങ്കുവെച്ച് ഗോപി സുന്ദർ. ഇരുവരും പാടി അഭിനയിച്ച തൊന്തരവ എന്ന ഗാനത്തിന്റെ പ്രോമോയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും പ്രണയ രംഗങ്ങളാണ് ഗാനത്തിൻറെ പ്രൊമോയിൽ ഉള്ളത്. "ഞങ്ങൾ ഒന്നിച്ചുള്ള ആദ്യ ഗാനം ഉടൻ വരുന്നു. ഞങ്ങളുടെ നന്മ ആഗ്രഹിക്കുന്നവരുടെ പ്രാർത്ഥനയും പിന്തുണയും ഞങ്ങൾക്ക് വേണം, അതേസമയം എല്ലാ ബഹുമാനത്തോടെയും പറയുകയാണ്. സദാചാരരെ മാറി നിൽക്കുക, ഇത് നിങ്ങളെ ആശയങ്ങളെ പ്രകോപിപ്പിക്കുവാൻ സരംഭിക്കുന്നതല്ല, ഇത് നിങ്ങൾക്കുള്ളതുമല്ല. ഒരിക്കൽ കൂടി എല്ലാവര്ക്കും നന്ദിയറിക്കുന്നു" എന്ന കുറുപ്പോടെയാണ് ഗോപി സുന്ദർ ഗാനത്തിന്റെ പ്രോമോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇതിനോടകം തന്നെ ഗാനത്തിന്റെ പ്രോമോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. 

ഈ വര്ഷം മെയ് മാസത്തിലാണ് ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലാണെന്ന് സംശയത്തിന് വഴിവെച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഉടലെടത്തത്. "പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…" എന്ന അടുകുറുപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് തങ്ങളുടെ ആരാധകർക്ക് സൂചന നൽകിയത്. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ്. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ അടുത്തിടെയായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഏറ്റവും അവസാനമായി 2021 ഓഗസ്റ്റിലാണ് ഗോപി സുന്ദറും അഭയയുമായിട്ടുള്ള ചിത്രം സംഗീത സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.

ALSO READ: Amrutha Suresh Gopi Sundar : ഗോപി സുന്ദറിന്റെ പിറന്നാൾ ദിവസം മകൾക്കൊപ്പം ക്ഷേത്ര സന്ദർശനം നടത്തി അമൃത സുരേഷ്

ഇതിന് പിന്നാലെ മെയ് 30 ന്  ഗോപി സുന്ദറിന്റെ പിറന്നാളിന് അമൃത സുരേഷിനും മകൾ അവന്തികയ്ക്കും ഒപ്പം ഗോപി സുന്ദർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഗോപി സുന്ദറിന് ഒരായിരം പിറന്നാൾ ആശംസകളാണ് അമൃത സുരേഷ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നേർന്നത്. ഇത് കൂടാതെ  ക്ഷേത്ര ദർശനത്തിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിരുന്നു. "ഓം നമോ നാരായണായ" എന്ന അടികുറിപ്പോടെ മൂന്ന് പേരും അമ്പല നടയിൽ നിൽക്കുന്ന ചിത്രമാണ് ഗായിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഔദ്യോഗികമായി തങ്ങൾ ലിവ് ഇൻ റിലേഷൻഷിപ്പിലോ പ്രണയത്തിലാണെന്നോ അറിയിച്ചിട്ടില്ല. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടൻ ബാല 2010ൽ അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാൽ 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ആ ബന്ധത്തിൽ അവന്തിക എന്ന് പേരുളള ഒരു മകളുണ്ട്. 2021 സെപ്റ്റംബറിലാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്. തൃശ്ശൂർ കുന്നംകുളം സ്വദേശി എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More