ധ്യാന്‍ ശ്രീനിവാസന് ആദ്യമായി തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം ഗൂഢാലോചനയുടെ ആദ്യ ഗാനം ഇന്ന് ഏഴ് മണിക്ക് യുട്യൂബില്‍ റിലീസ് ചെയ്യും. തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഈ അങ്ങാടിക്കവലയില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്ന് റിലീസ് ആകുന്നത്. ഗാനത്തിന്റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരന് എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, നിരഞ്ജന അനൂപ് എന്നിവരാണ് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മായാ ബാസാര്‍, ജമ്ന പ്യാരി എന്നീ ചിത്രങ്ങളൊരുക്കിയ തോമസ് സെബാസ്റ്റ്യന്റെ മൂന്നാമത്തെ ചിത്രമാണ് ഗൂഢാലോചന. ചിത്രത്തിന്റെ മോക്ക് ടീസര്‍ യൂട്യൂബില്‍ ഹിറ്റായിരുന്നു. നവംബര്‍ 3ന് ചിത്രം റിലീസ് ചെയ്യും.
പാട്ടിന്റെ ടീസര്‍ കാണാം