Home> Movies
Advertisement

Golden Globes 2023: ആര്‍ആര്‍ആറിലെ 'നാട്ടുനാട്ടു' എന്ന പാട്ടിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം

RRR Wins Golden Globes Award: ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് 'നാട്ടുനാട്ടു' ഗാനത്തിന് പുരസ്കാരം ലഭിച്ചത്. എംഎം കീരവാണിയാണ് ​ഗാനത്തിന് സം​ഗീതം നൽകിയത്. നടി ജന്ന ഒട്ടേ​ഗയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

Golden Globes 2023: ആര്‍ആര്‍ആറിലെ 'നാട്ടുനാട്ടു' എന്ന പാട്ടിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം

ആര്‍ആര്‍ആറിലെ 'നാട്ടുനാട്ടു' എന്ന പാട്ടിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. എംഎം കീരവാണിയാണ് ​ഗാനത്തിന് സം​ഗീതം നൽകിയത്. നടി ജന്ന ഒട്ടേ​ഗയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

രാഹുൽ സിപ്ലിഗഞ്ചും എംഎം കീരവാണിയും ചേർന്ന് പാടിയ 'നാട്ടു നാട്ടു', 'വീർ ദ ക്രോഡാഡ്‌സ് സിങ്' എന്ന ചിത്രത്തിലെ 'കരോലിന', 'ഗില്ലെർമോ ഡെൽ ടോറോ'യുടെ 'പിനോച്ചിയോ'യിലെ 'സിയാവോ പാപ്പാ', 'ടോപ്പ് ഗണ്ണിലെ 'ഹോൾഡ് മൈ ഹാൻഡ്' എന്നിവയ്‌ക്കൊപ്പമായിരുന്നു മത്സരിച്ചത്. പുരസ്കാരം സ്വീകരിക്കാൻ സംഗീതസംവിധായകൻ എംഎം കീരവാണിയും ഭാര്യ ശ്രീവല്ലിയും എത്തിയിരുന്നു.

“ഈ അഭിമാനകരമായ അവാർഡിന് വളരെ നന്ദി, ഈ അവാർഡ് എസ്എസ് രാജമൗലിയുടെ വീക്ഷണത്തിന് അവകാശപ്പെട്ടതാണ്, എന്റെ ജോലിയെ നിരന്തരം വിശ്വസിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു. എൻടി രാമറാവുവും രാം ചരണും മികച്ച ഊർജ്ജത്തോടെ ഈ ​ഗാനത്തിൽ നൃത്തം ചെയ്തു“ കീരവാണി പറഞ്ഞു.

ഇന്ത്യയുടെ രണ്ടാമത്തെ ഗോൾഡൻ ഗ്ലോബ് അവാർഡാണിത്. 2008-ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ​ഗാനത്തിന് ഇന്ത്യയുടെ എആർ റഹ്മാൻ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു. ആർആർആറിൽ എൻടിആർ ജൂനിയർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More