Home> Movies
Advertisement

മോഹൻലാലോ ചിരഞ്ജീവിയോ ഫൈറ്റിൽ ആരാണ് മികച്ചത്? ട്വിറ്ററിൽ ചൂടേറിയ ചർച്ച

Lucifer vs Godfather : ബോളിവുഡ് താരം സൽമാൻ ഖാൻ വരെ എത്തുന്ന ഗോഡ്ഫാദർ ഇപ്പോൾ മറ്റൊരു ചർച്ചയ്ക്ക് തിരിക്കൊളുത്തിയിരിക്കുകയാണ്. ആരാണ് മികച്ച രീതിയിൽ സ്റ്റീഫൻ നെടുമ്പള്ളിയെ അവതരിപ്പിച്ചിരിക്കുന്നത്, മോഹൻലാലോ ചിരഞ്ജീവിയോ?

മോഹൻലാലോ ചിരഞ്ജീവിയോ ഫൈറ്റിൽ ആരാണ് മികച്ചത്? ട്വിറ്ററിൽ ചൂടേറിയ ചർച്ച

അടുത്തിടെയായി മറ്റ് ചലച്ചിത്ര മേഖലയിൽ മലയാള സിനിമയ്ക്കും താരങ്ങൾക്കും ലഭിക്കുന്ന പ്രാതിനിധ്യം വർധിച്ച് വരികയാണ്. നിരവധി മലയാള ചിത്രങ്ങളാണ് അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. മോഹൻലാലിന്റെ ദൃശ്യം ഏതൊക്കെ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടുയെന്ന് ഇപ്പോൾ കണക്ക് കൂട്ടാൻ പോലും സാധിക്കാത്ത വിധമായി. ഇപ്പോഴിതാ അതിന്റെ രണ്ടാം ഭാഗവും നിരവധി ഭാഷകളിലേക്കാണ് ചിത്രം റിമേക്ക് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ദൃശ്യം മാത്രമല്ല, മോഹൻലാലിന്റെ തന്നെ ലൂസിഫർ, അയ്യപ്പനും കോശിയും, ഹെലൻ, അടുത്തിടെ റിലീസായ ടൊവീനോ ചിത്രം തല്ലുമാല തുടങ്ങിയ നിരവധി ചിത്രങ്ങളാണ് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലെ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദർ റിലീസിനായി തയ്യാറെടുക്കുകയാണ്. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയാണ് ലൂസിഫറിലെ മോഹൻലാൽ കഥാപാത്രത്തെ ഗോഡ്ഫാദറിൽ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം സൽമാൻ ഖാൻ വരെ എത്തുന്ന ഗോഡ്ഫാദർ ഇപ്പോൾ മറ്റൊരു ചർച്ചയ്ക്ക് തിരിക്കൊളുത്തിയിരിക്കുകയാണ്. ആരാണ് മികച്ച രീതിയിൽ സ്റ്റീഫൻ നെടുമ്പള്ളിയെ അവതരിപ്പിച്ചിരിക്കുന്നത്, മോഹൻലാലോ ചിരഞ്ജീവിയോ?

കഴിഞ്ഞ ദിവസമാണ് ഗോഡ്ഫാദറിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. ചിരിഞ്ജീവിയുടെ മാസ രംഗങ്ങളും ഒപ്പം ഭായിജാനുമെത്തുമ്പോൾ തെലുങ്ക് ആരാധകർക്ക് ഒരു ദൃശ്യവിരുന്നാണ് ഗോഡ്ഫാദർ നൽകുകയെന്നത് ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. പക്ഷെ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി, അതിനെ മറികടക്കാൻ ചിരഞ്ജീവിയുടെ ബ്രഹ്മയ്ക്ക് സാധിക്കില്ലയെന്ന് ഉറപ്പിച്ച് പറയേണ്ടി വരും. അതിന് ഉദ്ദാഹരണം സഹിതമാണ് മലയാള സിനിമ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. 

ALSO READ : തൻറെ ആദ്യ പ്രതിഫലം എത്രയെന്ന് തുറന്ന് പറഞ്ഞ് സിജു വിൽസൺ, സിനിമ മോഹം ആദ്യം അറിയിച്ചത് അൽഫോൺസ് പുത്രനെ

പോലീസ് ഉദ്യോഗസ്ഥനെ നെഞ്ച് അളവിൽ കാല് ഉയർത്തി ചവിട്ടി നിൽക്കുന്ന മോഹൻലാൽ, പകരം ചിരിഞ്ജീവിയോ ബഞ്ചിന്മേൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ നെഞ്ച് അളവിൽ കാല് ഉയർത്തുന്ന. നടൻ എന്ന നിലയിൽ മോഹൻലാലിന്റെ ഫ്ലെക്സിബിലിറ്റിയാണ് ആരാധകർ ഇരു ചിത്രങ്ങളും ഉയർത്തികൊണ്ട് തെളിയിക്കുന്നത്. അതേസമയം മോഹൻലാൽ ആരാധകർക്ക് മറുപടിയുമായി ചിരഞ്ജീവി ഫാൻസുമെത്തിട്ടുണ്ട്. ചിരഞ്ജീവിയുടെ പഴയകാല ചിത്രങ്ങളുടെ ഡാൻസും മറ്റ് ഫൈറ്റ് സീനുകളും തുടങ്ങിയ പങ്കുവച്ചുകൊണ്ട് മെഗസ്റ്റാർ ആരാധകരെത്തുകയും ചെയ്തു.

ഒക്ടോബർ 5ന് തീയറ്റുറുകളിൽ എത്തുന്ന ചിരഞ്ജീവി-സൽമാൻ ഖാൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മോഹൻരാജയാണ്. കൊനിഡേല പ്രൊഡക്ഷൻ കമ്പനിയുടെ സൂപ്പർ ഗുഡ് ഫിലിംസിന്റെയും ബാനറിൽ നടൻ രാംചരണും, ആർ ബി ചൌധരിയും എൻ വി പ്രസാദും ചേർന്നാണ് ഗോഡ്ഫാദർ നിർമിച്ചിരിക്കുന്നത്. ചിരഞ്ജീവിക്കും സൽമാനു പുറമെ പവർ സ്റ്റാർ പവൻ കല്യാൺ, ലേഡി സൂപ്പർ സ്റ്റാഡ നയന്താര, സമുദ്രകനി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More