Home> Movies
Advertisement

​Godfather Movie OTT: 'ഗോഡ്ഫാദർ' ഉടൻ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

Godfather Ott Release: ലൂസിഫറിൻറെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദർ നവംബർ 19 മുതൽ ഒടിടിയിൽ സ്ട്രീം ചെയ്യും.

​Godfather Movie OTT: 'ഗോഡ്ഫാദർ' ഉടൻ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

God Father Movie OTT Release: ലൂസിഫർ തെലുങ്ക് റീ മേക്ക് ഗോഡ് ഫാദറിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുകയെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിത നവംബർ 19ന് ചിത്രം നെറ്റ്ഫ്ലിക്സിലെത്തുമെന്നാണ് റിപ്പോർട്ട്. ചിരഞ്ജീവി, സൽമാൻ ഖാൻ, നയൻതാര, സത്യദേവ് കാഞ്ചരണ എന്നിവർ അഭിനയിച്ച ചിത്രം ഒക്ടോബർ 5നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടാൻ ​ഗോഡ്ഫാദറിന് സാധിച്ചിരുന്നു. 

മോഹൻ രാജയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത്. സൂപ്പർഗുഡ് ഫിലിംസിനും കൊണിഡേല പ്രൊഡക്ഷൻസിനും കീഴിൽ എൻ വി പ്രസാദും ആർ ബി ചൗധരിയും സംയുക്തമായാണ് ചിത്രം നിർമ്മിച്ചത്. എസ് തമൻ ആണ് ചിത്രത്തിന് സംഗീതം നൽകിയത്. തിയേറ്ററുകളിൽ ചിത്രം പൊതുവെ നല്ല പ്രതികരണമാണ് നേടിയത്. ലൂസിഫറിന്റെ റീമേക്ക് ഏറ്റെടുക്കാൻ തന്നോട് നിർദ്ദേശിച്ചത് രാം ചരണാണെന്ന് ചിരഞ്ജീവി പ്രമോഷൻ പരിപാടിയിൽ പറഞ്ഞിരുന്നു.

Also Read: Happy Birthday SRK: ആരാധകരെ അഭിവാദ്യം ചെയ്ത് ഷാരൂഖ്‌ ഖാന്‍, മന്നത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ വൈറല്‍

 

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് നീരവ് ഷായാണ്. സുരേഷ് സെൽവരാജനാണ് ചിത്രത്തിന്റെ കലാസംവിധാനം നിർവ്വഹിച്ചത്. ലൂസിഫറിന്റെ കഥ  എഴുതിയത് മുരളി ഗോപിയും സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരനും ആണ്. മോഹൻലാൽ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവരിപ്പിച്ചത്.

സർവദമൻ ബാനർജി, തന്യ രവിചന്ദ്രൻ, സുനിൽ, ബ്രഹ്മാജി, ഷാഫി, ദിവി വഡ്ത്യ, മുരളി ശർമ, കസ്തൂരി, സായാജി ഷിൻഡെ എന്നിവരാണ് ​ഗോഡ്ഫാദറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോഡ്ഫാദർ സംവിധാനം ചെയ്യാൻ വിവി വിനായകും സുജീത്തും ഉൾപ്പെട്ടിരുന്നുവെങ്കിലും നിർമ്മാതാവ് എൻവി പ്രസാദിന്റെ നിർദ്ദേശപ്രകാരം മോഹൻരാജ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More