Home> Movies
Advertisement

Gaurdan Movie : ഗിഫ്റ്റ് ട്രെൻഡ് മലയാളത്തിലും; ഗരുഡൻ സിനിമയുടെ സംവിധായകന് കാറ് സമ്മാനിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

Gaurdan Movie Box Office : ഗരുഡൻ ബോക്സ്ഓഫീസിൽ മികച്ച കളക്ഷൻ നേടി ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.

Gaurdan Movie : ഗിഫ്റ്റ് ട്രെൻഡ് മലയാളത്തിലും; ഗരുഡൻ സിനിമയുടെ സംവിധായകന് കാറ് സമ്മാനിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായതോടെ സുരേഷ് ഗോപി-ബിജു മേനോൻ ചിത്രം ഗരുഡുന്റെ സംവിധായകൻ അരുൺ വർമ്മയ്ക്ക് കാറ് സമ്മാനം നൽകി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. കിയായുടെ സെൽട്ടോസ് കാറാണ് ലിസ്റ്റിൻ സ്റ്റീഫൻ അരുണിന് സമ്മാനിച്ചത്. കോളിവഡിൽ ട്രെൻഡായി മാറിയ ഗിഫ്റ്റിങ് പ്രൊമോഷൻ മലയാളത്തിൽ ഇത് ആദ്യമായിട്ടാണ്. നേരത്തെ വിക്രം, ജയിലർ സിനിമകളുടെ വിജയത്തിന് പിന്നാലെ നിർമാതാക്കൾ അതിന്റെ അണിയറപ്രവർത്തകർ കാറും മറ്റ് വില കൂടിയ സമ്മാനങ്ങൾ നൽകിയിരുന്നു,

ആഗോള ബോക്സ് ഓഫീസിൽ ഇതിനോടകം 21 കോടിയാണ് ഗ്രോസ് കളക്ഷനാണ് ഗരുഡൻ നേടിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ നിന്നും 12.2 കോടിയാണ് ഇതുവരെ സ്വന്തമാക്കിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 1.05 കോടിയും ഇന്ത്യക്ക് പുറത്ത് നിന്നും 7.75 കോടിയുമാണ് ഗരുഡന്റെ കളക്ഷൻ.

ALSO READ : Kaathal Movie : മമ്മൂട്ടിയോട് ഒരു വാക്ക് പോലും മിണ്ടാതെ ജ്യോതിക! കാതൽ സിനിമയുടെ ട്രെയിലർ

നവാഗതനായ അരുൺ വർമ്മ ഒരുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിച്ചിരിക്കുന്നത്. ഹരീഷ് മാധവൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഇരുവർക്ക് പുറമെ സിദ്ദിഖും ജ​ഗദീഷും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 10 കോടിയിലേക്കാണ് ചിത്രം എത്തിയത്.

തെലെവാസൽ വിജയ്, ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യാ പിള്ള, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, അജിത്‌.തലപ്പള്ളി, രഞ്ജിനി, ചൈതന്യ പ്രകാശ്, മാളവിക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജേക്സ് ബിജോയിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More