Home> Movies
Advertisement

Gangubhai Kathiawadi : ഗംഗുഭായ് കത്തിയവാഡിയിൽ റഹീം ലാലയായി അജയ് ദേവ്ഗൺ; പുതിയ ക്യാരക്ടർ ടീസറെത്തി

സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 25 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

Gangubhai Kathiawadi : ഗംഗുഭായ് കത്തിയവാഡിയിൽ റഹീം ലാലയായി അജയ് ദേവ്ഗൺ; പുതിയ ക്യാരക്ടർ ടീസറെത്തി

Mumbai : ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ഗംഗുഭായ് കത്തിയവാഡിയുടെ പുതിയ ക്യാരക്ടർ ടീസർ റിലീസ് ചെയ്തു. അജയ് ദേവ്ഗണിന്റെ റഹീം ലാല എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറാണ് ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത്. സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 25 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ നിരവധി തവണയാണ് ചിത്രത്തിൻറെ റിലീസ് മാറ്റി വെച്ചത്.

കാമത്തിപുരയിലെ ലൈംഗിക തൊഴിലാളിയായി തുടങ്ങി അധോലോക നേതാവായി മാറിയ ഗംഗുഭായ് കൊത്തേവാലി യുടെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആലിയ ഭട്ടാണ് ഗംഗുഭായ് കത്തിയവാടിയായി എത്തുന്നത്. ആദ്യം 2021 ജൂലൈ 30 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണിത്. പിന്നീട് ഈ വര്ഷം ജനുവരിയിൽ ചിത്രം റീലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും വീണ്ടും മാറ്റി വെക്കുകയായിരുന്നു.

ALSO READ: Aarattu Movie Review : മോഹൻലാലിന്റെ മാത്രം 'ആറാട്ട്'; നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് സിനിമ റിവ്യു

ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാടി.  ചിത്രത്തിൽ ആലിയ ഭട്ടിനെയും അജയ് ദേവ്ഗണിനെയും കൂടാതെ വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്‌വ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇമ്രാൻ ഹാഷ്മി ചിത്രത്തിൽ അതിഥി താരമായും എത്തും. ശന്തനു മഹേശ്വരി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും  ഗംഗുഭായ് കത്തിയവാടിക്ക് ഉണ്ട്.

ALSO READ: Etharkkum Thunindhavan : സൂര്യ - പാണ്ടിരാജ് ഒന്നിക്കുന്ന എതര്‍ക്കും തുനിന്തവന്റെ ത്രില്ലടിപ്പിക്കുന്ന ടീസർ പുറത്ത് വിട്ടു ; ചിത്രം മാർച്ച് 10 ന് എത്തും

പതിറ്റാണ്ടുകൾക്ക് മുമ്പ് മുംബൈയിലെ റെഡ് സ്ട്രീറ്റായ കാമത്തിപുരയിലെ ഒരു പ്രസിദ്ധമായ വേശ്യാലയത്തിൻറെ ഉടമയായിരുന്നു ഗംഗുഭായി കത്തിയവാഡി.  എന്നാൽ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച സ്‌ത്രീ കൂടിയായിരുന്നു ചുവന്ന തെരുവിന്റെ  ഈ റാണി.

ALSO READ: Viral Sebi : വിധു വിന്‍സന്റിന്റെ "വൈറല്‍ സെബി" ഉടനെത്തുന്നു; ട്രെയ്‌ലർ പുറത്ത് വിട്ടു

എസ് ഹുസൈൻ സൈദിയും ജെയ്ൻ ബോർജസും രചിച്ച മുംബൈയിലെ മാഫിയ ക്വീൻസ് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആ പുസ്തകത്തിൽ മാട്രിയാർക്ക് ഓഫ് കാമാത്തിപുര എന്ന അദ്ധ്യായത്തിലാണ് ഗാംഗുബായ് കത്തിയവാടിയുടെ കഥ പറയുന്നത്.

ഗുജറാത്തിൽ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ ഗംഗുബായ് കത്തിയവാഡിയെ കാമുകൻ ഒരു വേശ്യാലയത്തിന് വിറ്റുവെന്നാണ് പുസ്തകത്തിൽ പറയുന്നത്. തുടർന്ന് കാമാത്തിപുരയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലൈംഗിക തൊഴിലാളികളിൽ ഒരാളായി ഗാംഗുബായ് കത്തിയവാഡി മാറുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More