വേണുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഫഹദ് ഫാസില്‍ ചിത്രം കാര്‍ബണിലെ ആദ്യ ഗാനമെത്തി. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന് വിശാൽ ഭരധ്വാജാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ബെന്നി ദയാലാണ് 'തന്നെ താനെ ...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.
ദയ എന്ന ചിത്രത്തിന് ശേഷം വിശാല്‍ ഭരധ്വാജ് സംഗീതം നല്കുന്ന ചിത്രമാണ് കാര്‍ബണ്‍.
ഫഹദ് ഫാസില്‍, മംമ്ത മോഹന്ദാല്, സൗബിന്, ദിലീഷ് പോത്തന്, നെടുമുടി വേണു, മണികണ്ഠന്, കൊച്ചു പ്രേമന്, ചേതന്‍ ഭഗത്, ഫറഫുദ്ദീന്, പ്രവീണ എന്നിങ്ങനെ വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. മുന്നറിയിപ്പ് എന്ന ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍.
കെ.യു മോഹനന് ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. സിബി തോട്ടുപുറം, നാവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.