Home> Movies
Advertisement

Radhe Shyam Release | 'പ്രണയവും വിധിയും തമ്മിലുള്ള യുദ്ധം', രാധേ ശ്യാം പുതിയ റിലീസ് തിയതി

പ്രഭാസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് പുതിയ പോസ്റ്ററും തിയതിയും ആരാധകരുമായി പങ്കുവെച്ചത്.

Radhe Shyam Release | 'പ്രണയവും വിധിയും തമ്മിലുള്ള യുദ്ധം', രാധേ ശ്യാം പുതിയ റിലീസ് തിയതി

പ്രഭാസും പൂജാ ഹെഗ്‌ഡെയും അഭിനയിക്കുന്ന'രാധേ ശ്യാം' ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യ ചിത്രങ്ങളിലൊന്നാണ്. മൂന്നാം തരംഗത്തെ തുടർന്ന് സിനിമയുടെ റിലീസ് നീണ്ടുപോയിരുന്നു. എന്നാൽ ആരാധകർ ഇനിയും കാത്തിരിക്കേണ്ടതില്ല എന്നാണ് പുതിയ പോസ്റ്ററിലൂടെ വ്യക്തമാകുന്നത്. 2022 മാർച്ച് 11 ആണ് പുതിയ റിലീസ് തീയതിയായി നിർമാതാക്കൾ തിരഞ്ഞെടുത്തത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prabhas (@actorprabhas)

 

പുതിയ പോസ്റ്ററിനൊപ്പമാണ് നിർമ്മാതാക്കൾ റിലീസ് തീയതി പ്രഖ്യാപിച്ചത്. പ്രഭാസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് പുതിയ പോസ്റ്ററും തിയതിയും ആരാധകരുമായി പങ്കുവെച്ചത്. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരുള്ള നടനാണ് പ്രഭാസ്. വിക്രം ആദിത്യ എന്ന കഥാപാത്രത്തയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. 

Also Read: Minnal Murali | കുറുക്കൻ മൂലയിൽ മാത്രം 100 ഡിഗ്രി സെൽഷ്യസിന് താഴെ വെള്ളം തിളക്കുമോ? മിന്നൽ മുരളിയോട് ജോസ് മോൻ പറഞ്ഞത്, ഒരു വൈറൽ ചോദ്യ പേപ്പർ

രാധേശ്യാം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകന്‍ രാധാകൃഷ്‍ണ കുമാര്‍ ആണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് എത്തുക. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്‍ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More