ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചുള്ള വ്യത്യസ്ഥ ചിത്രവുമായി ചലച്ചിത്ര നടന് ഇമ്രാൻ ഹഷ്മി. ഹഷ്മി തന്നെ സഹ നിര്‍മ്മാണം ചെയ്യുന്ന 'ചീറ്റ് ഇന്ത്യ' തന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാകുമെന്നും സൂചിപ്പിച്ചു.
'ചീറ്റ് ഇന്ത്യയുടെ സ്ക്രിപ്റ്റും ടൈറ്റിലും അതിശക്തമാണ്. കഴിഞ്ഞ കുറേ ഇടവേളകള്‍ക്കുശേഷം ഞാൻ വായിച്ചിട്ടുള്ള ഏറ്റവും ശക്തവും ആകർഷണീയവുമായ കഥകളിലൊന്നാണ് ഇത്. എന്റെ ഫിലിമോഗ്രാഫിൽ ഇതൊരു ലാൻഡ്മാർക്ക് റോൾ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു'. ട്വിറ്റെറില്‍ കുറിച്ച പ്രസ്താവനയിൽ ഇമ്രാൻ ഹഷ്മി പറഞ്ഞു.
ടി സീരീസ്, എലിപ്സിസ് എന്റർടെയ്ന്മെന്റ്സും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തെക്കുറിച്ച് ഇമ്രാൻ ചൊവ്വാഴ്ചയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഭൂഷൺ കുമാർ, തനുജ് ഗാർഗ്, അതുൽ കസ്കെബാർ എന്നിവരും ചേർന്നുള്ള ഫോട്ടോയും ട്വിറ്റെറില്‍ പങ്കുവെച്ചു.
ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനത്തിലെ യഥാർത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നീങ്ങുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ടി സീരീസ്, എലിപ്സിസ് എന്റർടെയ്ന്‍മെന്റ്സ് തുടങ്ങിയവരുമായി സഹകരിക്കുന്നതിന് ഇഷ്ടപ്പെടുന്നുവെന്നും ഇമ്രാൻ ട്വീറ്റ് ചെയ്തു.