Home> Movies
Advertisement

L2 Empuraan: എമ്പുരാൻ ഉടൻ എത്തുമോ? സൂചന നൽകി പൃഥ്വിരാജ്

L2 Empuraan: എമ്പുരാൻ ഉടൻ എത്തുമെന്ന സൂചന നൽകിയിരിക്കുകയാണ് പൃഥ്വിരാജ്.

L2 Empuraan: എമ്പുരാൻ ഉടൻ എത്തുമോ? സൂചന നൽകി പൃഥ്വിരാജ്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാ​ഗത്തിനായി പ്രേക്ഷകർ വളരെ നാളായുള്ള കാത്തിരിപ്പിലാണ്. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എമ്പുരാൻ എപ്പോൾ ഉണ്ടാകുമെന്ന ചോദ്യം പൃഥ്വിരാജിനോട് വിവിധ കോണുകളിൽ നിന്ന് പലപ്പോഴായി ഉയരാറുണ്ട്.

ഇപ്പോഴിതാ, എമ്പുരാൻ ഉടൻ എത്തുമെന്ന സൂചന നൽകിയിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിട്ടുണ്ടെന്നും മുരളി​ഗോപിയും താനും കൂടുതൽ ചർച്ചകൾ ഇത് സംബന്ധിച്ച് നടത്താനുണ്ടെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. ട്വിറ്റർ സ്പെയ്സസിൽ ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: ഇന്ത്യൻ ചരിത്രത്തിലൂടെ ഒരു യാത്ര; വിസ്മയമായി അമീർ ഖാന്‍റെ ലാൽ സിംഗ് ഛദ്ദ ട്രൈലർ

എമ്പുരാന്റെ ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യത്തോടെ ഷൂട്ടിങ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ്  നേരത്തെ പറഞ്ഞിരുന്നു. എമ്പുരാനിൽ ദുൽഖർ സൽമാനും അഭിനയിക്കുന്നുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അത് എമ്പുരാൻ ഇറങ്ങുമ്പോൾ കണാമല്ലോയെന്നായിരുന്നു മുൻപ് പൃഥ്വിരാജ് പ്രതികരിച്ചത്. എമ്പുരാൻ ഉടൻ ഉണ്ടാകുമെന്ന പൃഥ്വിരാജിന്റെ സൂചനയോടെ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More