Home> Movies
Advertisement

Empuraan Update: ആദ്യ ഷെഡ്യൂൾ പൂർത്തിയായി; എമ്പുരാന്റെ വിശേഷം പങ്കിട്ട് പൃഥ്വിരാജ്

ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.

Empuraan Update: ആദ്യ ഷെഡ്യൂൾ പൂർത്തിയായി; എമ്പുരാന്റെ വിശേഷം പങ്കിട്ട് പൃഥ്വിരാജ്

ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായെത്തുന്ന എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഒക്ടോബർ 5നാണ് എമ്പുരാന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാ​ഗത്തിലുണ്ടാകും.

Also Read: Japan Movie: ദീപാവലി കളറാക്കാൻ 'ജപ്പാൻ' എത്തുന്നു; ആവേശമായി കാർത്തി ചിത്രത്തിന്റെ ട്രെയിലർ

 

ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ സിനിമയുടെ ചിത്രീകരണം നടക്കും. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Read More