Home> Movies
Advertisement

'സോളോ'യിലെ ഗാനങ്ങൾ പങ്കു വച്ച് ദുല്‍ഖര്‍ സല്‍മാൻ

'സോളോ'യിലെ ഗാനങ്ങൾ പങ്കു വച്ച് ദുല്‍ഖര്‍ സല്‍മാൻ

മലയാളത്തിലും തമിഴിലും ഒരേ സമയം പ്രദര്‍ശനത്തിനെത്തുന്ന പുതിയ ചിത്രം 'സോളോ'യിലെ ഗാനങ്ങൾ പങ്കു വച്ച് ദുൽഖർ സൽമാൻ. സംവിധായകൻ ബിജോയ് നമ്പ്യാരുടെ സംഗീത അഭിരുചിയെ അഭിനന്ദിച്ച് കൊണ്ടാണ് ദുൽഖറിന്റെ പോസ്റ്റ്. 

"ബിജോയ് മികച്ചൊരു സംഗീതാസ്വാദകനാണ്. ഈ പാട്ടുകളിൽ അതിന്റെ പ്രതിഫലനം കാണാം," ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു. 

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ദുൽഖർ സൽമാൻ എത്തുന്നത്.  ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. ബോളിവുഡില്‍ നിന്നുള്‍പ്പെടെ പ്രമുഖ താരങ്ങള്‍ ചിത്രത്തിൽ അണിനിരക്കുന്നു. ആരതി വെങ്കിടേഷ്, സായ് ദന്‍സിക, ആന്‍ ആഗസ്റ്റിന്‍, ശ്രുതി ഹരിഹരന്‍, നേഹ ശര്‍മ്മ, ദീപ്തി സതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

Read More