Home> Movies
Advertisement

Movie Updates: ലൈക്ക പ്രൊഡക്ഷൻസും ജൂഡ് ആന്റണിയും ഒന്നിക്കുന്നു; അപ്ഡേറ്റുകൾ ഉടനെത്തും

നിരവധി ഹിറ്റ് ചിത്രങ്ങൾ ഇതിനോടകം നിർമ്മിച്ച ലൈക്ക പ്രൊഡക്ഷൻസ് ജൂഡ് ആന്റണിയുമായി കൈകോർക്കുമ്പോൾ മികച്ച ദൃശ്യാനുഭവം പ്രേക്ഷകർക്ക് ലഭിക്കും.

Movie Updates: ലൈക്ക പ്രൊഡക്ഷൻസും ജൂഡ് ആന്റണിയും ഒന്നിക്കുന്നു; അപ്ഡേറ്റുകൾ ഉടനെത്തും

തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ മറ്റൊരു രാജകീയ വരവ് അറിയിച്ചിരിക്കുകയാണ്. മികച്ച കഥകൾ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുകയും നിർമിക്കുകയും ചെയ്യുന്ന ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ ഇത്തവണ ജൂഡ് ആന്റണി ജോസഫുമായാണ് ഒന്നിക്കുന്നത്.

2018 എന്ന ചിത്രത്തോട് കൂടി ബോക്‌സ് ഓഫീസിൽ ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച സംവിധായകനാണ് ജൂഡ് ആന്റണി. 2018ൽ പ്രളയം ഉണ്ടാക്കിയ നാശനഷ്ടം ആരും മറക്കില്ല. 2018ൽ നടന്ന എല്ലാ സംഭവങ്ങളും കോർത്തിണക്കി മികച്ച അനുഭവമാണ് സംവിധായകൻ ജൂഡ് ആന്റണി പ്രേക്ഷകർക്കായി സമ്മാനിച്ചത്. 

ഇത്തവണ ലൈക്ക പ്രൊഡക്ഷൻസുമായി ജൂഡ് ആന്റണി ഒന്നിക്കുമ്പോൾ മികച്ച ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലൈക്ക ഉടൻ പുറത്ത് വിടും. പി ആർ ഒ - ശബരി.

Also Read: THANGALAAN: രോമാഞ്ചത്തിലെ ‘അർജുൻ അശോകനെ’ അനുകരിച്ച് വിക്രം; ‘തങ്കലാൻ’ പാക്കപ്പ് വിഡിയോ

 

ഏഴ് വർഷങ്ങൾക്ക് ശേഷം മലയാള സിനിമ മേഖലയിൽ ഇൻഡസ്ട്രി ഹിറ്റെന്ന ചരിത്രം കുറിച്ച സിനിമയാണ് 2018. ചിത്രം നിലവിൽ സോണി ലിവിൽ സ്ട്രീം ചെയ്യുന്നുണ്ട്. കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോർഡ് 2018 സ്വന്തമാക്കിയിരുന്നു. റിലീസായി 24 ദിവസം കൊണ്ട് 2018  80.11 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും മാത്രം സ്വന്തമാക്കിയിരിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ ചിത്രം പുലിമുരകൻ നേടിയ 78.5 കോടി കളക്ഷനാണ് 2018 പിന്നിട്ടത്. കൂടാതെ 2018ന്റെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ പതിപ്പുകൾക്ക് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.

സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയായിട്ടുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് "2018 Every One is A Hero" നിർമിച്ചിരിക്കുന്നത്.  ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More