Home> Movies
Advertisement

Alphonse Puthren: തനിക്ക് ഓട്ടിസം, സിനിമ വിടുന്നതായി അൽഫോൺസ് പുത്രൻ; മിനിട്ടുകൾക്കുള്ളിൽ പോസ്റ്റ് മുക്കി

Alphonse Puthren Quitting from Movies: എന്നാൽ ഇൻസറ്റയിലെ പോസ്റ്റ് അധികം താമസിക്കാതെ തന്നെ ഡിലീറ്റ് ചെയ്തു. ഇതിനുള്ള കാരണം വ്യക്തമല്ല

Alphonse Puthren: തനിക്ക് ഓട്ടിസം, സിനിമ വിടുന്നതായി അൽഫോൺസ് പുത്രൻ; മിനിട്ടുകൾക്കുള്ളിൽ പോസ്റ്റ് മുക്കി

കൊച്ചി: താൻ സിനിമ തീയ്യേറ്റർ കരിയർ അവസാനിപ്പിക്കുന്നതായി സംവിധായകൻ അൽഫോൺസ് പുത്രൻ.  തനിക്ക് ഓട്ടിസം സ്പെക്ട്രം എന്ന രോഗമാണെന്നും ഇന്നലെയാണ് താനിത് സ്വയം കണ്ടെത്തിയതെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ആർക്കം ഭാരമാകാൻ താൻ ഉദ്ദേശിക്കുന്നില്ല. പാട്ടുകളും, വിഡീയോകളും,ഒടിടി വർക്കുകളും താൻ ചെയ്യുന്നത് തുടരുമെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

എന്നാൽ ഇൻസറ്റയിലെ പോസ്റ്റ് അധികം താമസിക്കാതെ തന്നെ ഡിലീറ്റ് ചെയ്തു. ഇതിനുള്ള കാരണം വ്യക്തമല്ല. പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും.’’–അല്‍ഫോൻസ് പുത്രൻ ഇൻസ്റ്റയിൽ കുറിച്ചു.

fallbacks

ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച പോസ്റ്റ്

നിരവധിപ്പേരാണ് അൽഫോൻസിന്റെ പോസ്റ്റിൽ കമന്റുകളുമായി എത്തിയത്. സ്വയം തീരുമാനമെടുക്കാതെ ഡോക്ടറുടെ സഹായത്തോടെ രോഗ നിർണയം നടത്തൂ എന്നാണ് ആരാധകർ പറയുന്നത്. പലരും അൽഫോൺസിന് പിന്തുണയും അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഗോൾഡാണ് അൽഫോൺസിൻറെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ഇത് വലിയ മികച്ച പ്രകടനമൊന്നും തീയ്യേറ്ററുകളിൽ കാഴ്ച വെച്ചിരുന്നില്ല. ഇടയിൽ അൽഫോൺസ് നടത്തിയ ചില പ്രതികരണങ്ങളും അൽഫോൺസിന് വിനയായിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിൽ വളരെ വേഗത്തിലാണ് ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More