Home> Movies
Advertisement

ഇങ്ങനെയൊരു ഓണാശംസ നിങ്ങൾ കണ്ടു കാണില്ല; ഇത് പോത്തേട്ടൻ സ്റ്റൈൽ

ഇങ്ങനെയൊരു ഓണാശംസ നിങ്ങൾ കണ്ടു കാണില്ല; ഇത് പോത്തേട്ടൻ സ്റ്റൈൽ

നല്ല സ്റ്റൈലായി കസവുമുണ്ടുടുത്ത് മഹാബലിയെക്കുറിച്ച് രണ്ട് ഡയലോഗ് അടിച്ച് ഹരിതാഭയും പച്ചപ്പും പങ്ക് വയ്ക്കുന്ന ഓണാംശകൾ കണ്ട് ബോറടിച്ചവർക്ക് കിടിലനൊരു ഓണാശംസയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ കാഴ്ച വയ്ക്കുന്നത്. ജൂലായിൽ റിലീസ് ചെയ്ത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഓണം സ്പെഷൽ ട്രെയിലർ. 

സിനിമയുടെ രസച്ചരട് മുറിയാതെ കഥ പറഞ്ഞുകൊണ്ട് മുന്നേറുന്ന ട്രെയിലറിന്റെ ക്ലൈമാക്സിൽ വരുന്ന വരികൾ ഇങ്ങനെയാണ്: കള്ളവും ചതിയുമില്ലാതെ പ്രദർശനം തുടരുന്നു... ഓണാശംസകൾ!

സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങൾ ഓണം റിലീസുകളായി പ്രദർശനത്തിനെത്തിയിട്ടും ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും തിയ്യറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കളക്ഷന്റെ കാര്യത്തിലും ചിത്രത്തിന്റെ മേന്മയുടെ കാര്യത്തിലും വലിയ അവകാശവാദങ്ങൾ പറഞ്ഞുകൊണ്ടാണ് ഓണം ചിത്രങ്ങളുടെ വരവ്. ഇതിനിടയിലാണ് കള്ളവും ചതിയുമില്ലാതെ പ്രദർശനം തുടരുകയാണെന്ന കിടിലൻ ടാഗ് ലൈനോടെ ദിലീഷ് പോത്തന്റെ ഓണാശംസയും ട്രെയിലറും. 

Read More