Home> Movies
Advertisement

Dhoomam Ott: ധൂമം ഒടിടിയിലെത്താൻ ഇനിയും വൈകുമോ? സ്ട്രീമിങ് ഏത് പ്ലാറ്റ്ഫോമിൽ?

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ ധൂമം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്.

Dhoomam Ott: ധൂമം ഒടിടിയിലെത്താൻ ഇനിയും വൈകുമോ? സ്ട്രീമിങ് ഏത് പ്ലാറ്റ്ഫോമിൽ?

ഹോംബാലെ ഫിലിംസിന്റെ മോളിവുഡിലെ അരങ്ങേറ്റ ചിത്രമാണ് ധൂമം. ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടാനാകാതെ വന്നതോടെ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഫഹദ് ഫാസിലും അപർണ ബാലമുരളിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു പുകയില കമ്പനിയുടെ മാർക്കറ്റിംഗ് മേധാവിയെയും ഭാര്യയെയും ചുറ്റിപ്പറ്റിയാണ് കഥ. ഒരു ത്രില്ലർ ചിത്രമാണ് ധൂമം. കന്നഡ സംവിധായകൻ പവൻ കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ വിനീത്, റോഷൻ മാത്യു എന്നിവരും ഉൾപ്പെടുന്നു. ചിത്രം ഓ​ഗസ്റ്റ് 4ന് ഒടിടിയിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും റിലീസ് ചെയ്തിരുന്നില്ല.

പുതിയ റിപ്പോർട്ട് പ്രകാരം ധൂമം സെപ്റ്റംബർ 7ന് ഒടിടിയിലെത്തുമെന്നാണ് വിവരം. ആമസോൺ പ്രൈമിലാകും ചിത്രം സ്ട്രീം ചെയ്യുക. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ധൂമം. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ധൂമം റിലീസ് ചെയ്തത്. "മഹേഷിന്റെ പ്രതികാരം" എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിച്ച ചിത്രം കൂടിയാണ് ധൂമം. അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Also Read: Nivin pauly: ഇരിങ്ങാലക്കുടയിൽ ഒഴുകിയെത്തി ജനസാഗരം; ഓണാഘോഷത്തിൽ താരമായി നിവിൻ പോളി

പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രമാണ് 'ധൂമം'. കന്നഡയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പവൻകുമാർ. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ് -സുരേഷ് അറുമുഖൻ. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

കാർത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ആർട്ട്- അനീസ് നാടോടി, കോസ്റ്റ്യൂം- പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ- കബീർ മാനവ്, ആക്ഷൻ ഡയറക്ടർ- ചേതൻ ഡിസൂസ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More