Home> Movies
Advertisement

Deepika Padukon as Lady Singam: രോഹിത് ഷെട്ടിയുടെ ചിത്രത്തില്‍ ലേഡി സിങ്കമായി ദീപിക പദുകോണ്‍ എത്തുന്നു

Deepika Padukon as Lady Singam: രൺവീർ സിംഗിനും ദീപികയ്ക്കുമൊപ്പം 'സർക്കസ്' എന്ന ചിത്രത്തിലെ ഗാനമായ 'കറന്‍റ് ലഗാ റേ'യുടെ ലോഞ്ചിംഗിനെത്തിയ അവസരത്തിലാണ് രോഹിത് ഷെട്ടി ഈ പ്രഖ്യാപനം നടത്തിയത്

Deepika Padukon as Lady Singam: രോഹിത് ഷെട്ടിയുടെ ചിത്രത്തില്‍ ലേഡി സിങ്കമായി ദീപിക പദുകോണ്‍ എത്തുന്നു

Deepika Padukon as Lady Singam: ബോളിവുഡ് സിനിമാ ആരാധകര്‍ക്ക്  ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി നിർമ്മാതാവ് രോഹിത് ഷെട്ടി.  തന്‍റെ അടുത്ത ചിത്രത്തില്‍ നായികയായി അതായത് ലേഡി സിങ്കമായി ദീപിക പദുകോണ്‍ എത്തുമെന്ന് അദ്ദേഹം  പ്രഖ്യാപിച്ചു.  

തന്‍റെ വരാനിരിക്കുന്ന ചിത്രമായ  'സർക്കസ്' ന്‍റെ  ഗാന  പ്രകാശന വേളയിലാണ് ചലച്ചിത്ര നിർമ്മാതാവ് രോഹിത് ഷെട്ടി ഇക്കാര്യം അറിയിച്ചത്.  ദീപിക പൊലീസ് വേഷത്തില്‍ എത്തുമെന്ന സൂചനയാണ് രോഹിത് ഷെട്ടി നല്‍കിയിരിയ്ക്കുന്നത്‌. ദീപികയുടെ അഭിനയ ലോകത്ത് മറ്റൊരു പൊന്‍തൂവല്‍  കൂടിയായിരിയ്ക്കും ഈ ചിത്രമെന്ന കാര്യത്തില്‍ സംശയമില്ല.  

Also Read: FIFA World Cup 2022: ഇന്ത്യയ്ക്ക് അഭിമാന നിമിഷം, ലോകകപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യുന്നത് ദീപിക പദുകോണ്‍

രൺവീർ സിംഗിനും  ദീപികയ്ക്കുമൊപ്പം 'സർക്കസ്'  എന്ന ചിത്രത്തിലെ ഗാനമായ 'കറന്‍റ്  ലഗാ റേ'യുടെ ലോഞ്ചിംഗിനെത്തിയ അവസരത്തിലാണ് രോഹിത് ഷെട്ടി ഈ പ്രഖ്യാപനം നടത്തിയത്.  ആളുകള്‍ ചോദിക്കുന്നു, സിങ്കം അടുത്ത ഭാഗം എപ്പോള്‍ വരും? ആ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നു. ഒപ്പം ഒരു രഹസ്യം കൂടി അടുത്ത വര്‍ഷം സിങ്കം എത്തുമ്പോള്‍, അതായത്, അടുത്ത പ്രോജക്റ്റില്‍ ദീപിക  ഉണ്ടാവും, രോഹിത് ഷെട്ടി പറഞ്ഞു.  

ഇതുവരെ ദീപിക പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ വാര്‍ത്ത‍ ദീപികയുടെ ആരാധകരെ ഏറെ സന്തോഷിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  

ഷാരൂഖ് ഖാനെ നായകനാക്കി 2013ൽ പുറത്തിറങ്ങിയ 'ചെന്നൈ എക്‌സ്പ്രസ്' എന്ന ചിത്രത്തിലാണ് രോഹിതും ദീപികയും മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചത്. നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദീപികയും നിർമ്മാതാവ് രോഹിത് ഷെട്ടിയും ഒന്നിയ്ക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Read More