Home> Movies
Advertisement

Video: പ്രണയം നിറച്ച് 'നീരോളം മേലെ ..'

വിദ്യാര്‍ത്ഥി നേതാവായ സഖാവ് ബോബി കൃഷണനായി വിജയ്‌ എത്തുമ്പോള്‍ ലില്ലി എന്ന ക്രിക്കറ്റ് താരമായി രശ്മികയെത്തുന്നു.

Video: പ്രണയം നിറച്ച് 'നീരോളം മേലെ ..'

വിജയ് ദേവരക്കൊണ്ടെ- രശ്മിക മന്ദാന എന്നിവരെ പ്രധാന കഥപാത്രങ്ങളാക്കി ഭരത് കമ്മ കഥയും സംവിധാനവും നിര്‍വഹിക്കുന്ന 'ഡിയര്‍ കോമ്രേഡി'ലെ പുതിയ ഗാനം പുറത്തിറങ്ങി. 

'നീരോളം മേലെ ..' എന്നുതുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. 

ജോ പോള്‍ എഴുതിയ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ഗൗതം.

വിദ്യാര്‍ത്ഥി നേതാവായ സഖാവ് ബോബി കൃഷണനായി വിജയ്‌ എത്തുമ്പോള്‍ ലില്ലി എന്ന ക്രിക്കറ്റ് താരമായി രശ്മികയെത്തുന്നു.

മലയാള ചലച്ചിത്ര താരം ശ്രുതി രാമചന്ദ്രന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജയപ്രകാശ്, ബ്രഹ്മാജി, സുകന്യ, റാവു രമേശ്‌, രഘു ബാബു, അനീഷ്‌ കുരുവിള എന്നിവരും വേഷമിടുന്നു. 

മൈത്രി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.  

തെലുങ്കിന് പുറമേ തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ജൂലൈ 26നാണ് ചിത്രം റിലീസ് ചെയ്തത്. 

Read More