Home> Movies
Advertisement

Dasara Movie: മാസ് ആക്ഷൻ രം​ഗങ്ങളുമായ നാനി; 'ദസറ' ഉടൻ തിയേറ്ററുകളിലേക്ക്, ട്രെയിലർ പുറത്ത്

ഷൈൻ ടോം ചാക്കോയും നാനി നായകനാകുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Dasara Movie: മാസ് ആക്ഷൻ രം​ഗങ്ങളുമായ നാനി; 'ദസറ' ഉടൻ തിയേറ്ററുകളിലേക്ക്, ട്രെയിലർ പുറത്ത്

നാനിയെ നായകനാക്കി നവാ​ഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദസറ'. ചിത്രത്തിന്റെ ട്രെയിലർ അണിയറക്കാർ പുറത്തുവിട്ടു. നാനിയുടെ ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാകും ഈ ചിത്രത്തിൽ കാണാൻ സാധിക്കുകയെന്നാണ് ട്രെയിലറിൽ നിന്ന് മനസിലാകുന്നത്. തെലുങ്ക് ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ദസറ ഈ മാസം 30ന് തിയേറ്ററുകളിലെത്തും.

പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് എല്ലാം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ദസറ. ചിത്രത്തിലെ മൂന്നാമത്തെ ഗാനവും കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ മറ്റ് ​ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. 

Also Read: Higuita Movie: വിവാദങ്ങൾക്കൊടുവിൽ 'ഹിഗ്വിറ്റ' തിയേറ്ററുകളിലേക്ക്; സുരാജ്-ധ്യാൻ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. തെലുങ്ക് കൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.

എഡിറ്റർ: നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. സംഘട്ടനം: അൻബറിവ്. പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More