Home> Movies
Advertisement

Crew Teaser Out: തബു, കരീന, കൃതിയുടെ 'ക്രൂ' ടീസർ എത്തി

Crew Teaser Out: ജീവിതത്തിന്‍റെ വിവിധ തുറകളിൽ നിന്ന് എത്തി ക്യാബിൻ ക്രൂ ആയി ജോലി ചെയ്യുന്ന ഈ മൂന്ന് സുന്ദരിമാരുടെ കഥയാണിത്.

Crew Teaser Out: തബു, കരീന, കൃതിയുടെ 'ക്രൂ' ടീസർ എത്തി

Crew Teaser Out: തബു, കരീന കപൂർ ഖാൻ, കൃതി സനോന്‍ എന്നിവർ എയർ ഹോസ്റ്റസായി എത്തുന്ന 'ക്രൂ'വിന്‍റെ ടീസർ ശനിയാഴ്ച പുറത്തിറങ്ങി. 

തബു, കരീന കപൂർ ഖാൻ, കൃതി സനോന്‍ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. മൂവരുടെയും  അതീവ ഗ്ലാമറസ് ലുക്ക് ഇതിനകം തന്നെ പോസ്റ്ററിൽ കണ്ടു കഴിഞ്ഞു. ഈ കൊമേഴ്‌സ്യൽ ഫാമിലി എന്‍റര്‍ടെയ്‌നറിന്‍റെ ടീസർ വീഡിയോ മറ്റ് പലതും വെളിപ്പെടുത്തുന്നുണ്ട്.  
 
'ക്രൂ'വിന്‍റെ ടീസർ നിങ്ങളെ മൂന്ന് എയർ ഹോസ്റ്റസുമാരുടെ യാത്രയിലേക്ക് കൊണ്ടുപോകുകയാണ്...  തകർപ്പൻ ഡയലോഗുകൾ, ഒപ്പം നര്‍മ്മവും നിർമ്മാതാക്കൾ തുല്യമായി ചേർത്തിട്ടുണ്ട്. മൊത്തത്തിൽ, 'ക്രൂ' ഒരു വിനോദ വിമാന സാഹസികതയായിരിക്കുമെന്ന് ഈ ടീസർ വെളിപ്പെടുത്തുന്നു. 

 

 

'ക്രൂ'വിന്‍റെ ടീസറില്‍ തബു, കരീന, കൃതി സനോൻ ജോഡികൾ ഒന്നിക്കുന്നത് കണ്ട് ആസ്വദിക്കാം. മൂവരെയും ആദ്യമായി ഒരുമിച്ചാണ് കാണുന്നത്. താരങ്ങളുടെ ഗ്ലാമറസ് സ്റ്റൈലിഷ് ലുക്കിനൊപ്പം അതിശയകരമായ ഒരു ഫ്ലൈറ്റ് യാത്ര കാണാം. വ്യത്യസ്‌തമായ അഭിനേതാക്കളും അതിശയകരമായ നര്‍മ്മത്തില്‍ പൊതിഞ്ഞ കഥയും ചിത്രം കൂടുതല്‍ പ്രിയങ്കരമാക്കും എന്നതില്‍ സംശയമില്ല. ഒപ്പം, കപിൽ ശർമ്മയുടെയും ദിൽജിത് ദോസഞ്ചിന്‍റെയും ദൃശ്യങ്ങൾ ടീസറിൽ കാണാം...  

'ക്രൂ'വിന്‍റെ കഥ

ജീവിതത്തിന്‍റെ വിവിധ തുറകളിൽ നിന്ന് എത്തി ക്യാബിൻ ക്രൂ ആയി ജോലി ചെയ്യുന്ന ഈ മൂന്ന് സുന്ദരിമാരുടെ കഥയാണിത്. ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള ഈ കഥാപാത്രങ്ങൾ കഠിനാധ്വാനം ചെയ്യുകയും ജീവിതത്തിൽ മുന്നോട്ട് പോകാൻ ശ്രമിക്കുകയും ചെയ്യുന്നു, പക്ഷേ വിധി അവരെ വളരെ വ്യത്യസ്തവും പ്രശ്‌നകരവുമായ വഴിത്തിരിവിലേക്ക് കൊണ്ടുവരുന്നു. 

രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്ത 'ക്രൂ'വിന്‍റെ റിലീസ് തീയതിയും പുറത്തുവന്നു.  ബാലാജി ടെലിഫിലിംസും അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്കും ചേർന്ന് ഒരുക്കുന്ന സിനിമ ഒരു ഫാമിലി എന്‍റര്‍ടെയ്‌നറാണ്. അനിൽ കപൂർ, ദിൽജിത് ദോസഞ്ച്, കപിൽ ശർമ്മ എന്നിവർ പ്രത്യേക വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ചിത്രം കാണാൻ പ്രേക്ഷകർ 2024 മാർച്ച് 29 വരെ കാത്തിരിക്കണം...!! 

 


 

  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Read More