Home> Movies
Advertisement

Corona Papers Box Office: കൊറോണ പേപ്പേഴ്സ് ഹിറ്റായോ? കളക്ഷൻ ഇതാ

Corona Papers Box Office Collection: ചിത്രത്തിൻറെ ബോക്സോഫീസ് കണക്കുകൾ കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ചതാണ്

Corona Papers Box Office: കൊറോണ പേപ്പേഴ്സ് ഹിറ്റായോ? കളക്ഷൻ ഇതാ

ഷെയ്ൻ നിഗം നായകനായ കൊറോണ പേപ്പേഴ്സ് മികച്ച പ്രതികരണവുമായി തീയ്യേറ്ററുകളിൽ പ്രദർശനം തുടരുകയാണെന്നാണ് റിപ്പോർട്ട്.  പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധിഖും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൻറെ ബോക്സോഫീസ് കണക്കുകൾ പുറത്ത് വന്നിട്ടുണ്ട്.

കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്കുകൾ പ്രകാരം 65 ലക്ഷമാണ് ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത്. ഒപ്പംത്തിന് ശേഷം പ്രിയദർശൻ ഒരുക്കുന്ന ത്രില്ലർ ചിത്രം കൂടിയാണ് കൊറോണ പേപ്പേഴ്സ്. ശ്രീ ഗണേഷിന്റേതാണ് കഥ. തിരക്കഥയൊരുക്കിയിക്കുന്നത് പ്രിയദർശനും.ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

ALSO READ: Corona Papers Movie Review: ഇത് പതിവ് പ്രിയദർശൻ ചിത്രമല്ല; ഇത് അതുക്കും മേലെ, ത്രില്ലടിപ്പിച്ച് കയ്യടി നേടി 'കൊറോണ പേപ്പേഴ്‌സ്'

 

ഫോര്‍ ഫ്രെയിംസ് ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ശ്രീധന്യ, ഹന്ന റെജി കോശി, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്‍, ആക്ഷന്‍- രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More