Home> Movies
Advertisement

Corona Jawan: ലുക്മാനും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങൾ; 'കൊറോണ ജവാൻ' ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ

ജെ ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിസ് ജെറോം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Corona Jawan: ലുക്മാനും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങൾ; 'കൊറോണ ജവാൻ' ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ

ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊറോണ ജവാൻ. സിസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ടൊവിനോ തോമസ് ആണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കൊറോണ ജവാൻ ടീമിന് എല്ലാവിധ ആശംസകൾ എന്നും ടൊവിനോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ലുക്മാൻ, ശ്രീനാഥ് എന്നിവരെ കൂടാതെ ജോണി ആന്റണി, ഇർഷാദ് അലി, ശരത് സഭ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സുജൈ മോഹൻരാജ് ആണ് രചന നിർവഹിച്ചിരിക്കുന്നത്. 

ജെ ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിസ് ജെറോം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജെനീഷ് ജയാനന്ദൻ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റർ - അജീഷ് ആനന്ദ്. റിജോ ജോസഫാണ് സം​ഗീതം ഒരുക്കിയിട്ടുള്ളത്. പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് ബിബിൻ അശോക് ആണ്. ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

Palthu Janwar Movie : "പാൽതു ജാൻവർ ജനങ്ങളും മൃഗങ്ങളും പ്രകൃതിയും എല്ലാം ഒത്തുചേരുന്ന ചലച്ചിത്രമാണ്"; ബേസിൽ ജോസഫ് ചിത്രത്തിന് പ്രശംസയുമായി കെ എസ് ശബരിനാഥന്‍

ബേസിൽ ജോസ്ഫ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം പാൽതു ജാൻവറിന് പ്രശംസയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥന്‍. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ചിത്രം സെപ്റ്റംബർ 2 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.  നവാ​ഗതനായ സം​ഗീത് പി രാജൻ ചിത്രം സംവിധാനം ചെയ്തത്. പാൽതു ജാൻവർ ഒരു സുന്ദരമായ ചലച്ചിത്രമാണെന്ന് കെ എസ് ശബരിനാഥന്‍ ഫേസ്‌ബുക്കിൽ കുറിച്ചത്. ഈ ചിത്രത്തിൽ "ജീവനുണ്ട്, പ്രകൃതിയുണ്ട്, സ്നേഹമുണ്ട്,  പ്രത്യാശയുണ്ട്" എന്നാണ് ശബരിനാഥൻ പറയുന്നത്.

കെ എസ് ശബരിനാഥന്റെ ഫേസ്‌ബുക്ക് കുറിപ്പ്

പാൽതു ജാൻവർ ഒരു സുന്ദരമായ ചലച്ചിത്രമാണ്. കണ്ണൂർ കുടിയേറ്റമേഖലയിലെ സാധാരണക്കാരായ ജനങ്ങളും  മൃഗങ്ങളും പ്രകൃതിയും എല്ലാം ഒത്തുചേരുന്ന ആവാസവ്യവസ്ഥയെ  കൃത്യമായി കാണിക്കുന്ന അതിശയോക്തി ഇല്ലാത്ത ഒരു ചിത്രം. ഇവിടെ വന്നു ചേരുന്ന ബേസിലിന്റെ കഥാപാത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ "coming of age" മോഡലിൽ അവതരിപ്പിക്കുന്നു. 

കുടിയാൻമലയിലെ മനുഷ്യരെല്ലാരും മഹത്വമുള്ളവരും  ഗ്രാമീണത തുളുമ്പുന്നവരല്ല, എല്ലാവരും  നമ്മുടെ ചുറ്റും കാണുന്ന ഒത്തിരി സ്നേഹവും ഒരല്പം പരിഭവവും ചെറിയ കുശുമ്പൊക്കെയുള്ള സാധാരണക്കാർ. എന്നാൽ ഒരു പ്രതിസന്ധി വരുമ്പോൾ അവിടെയുള്ളവരെല്ലാം ഒന്നിക്കുന്ന ആ  ബിബ്ലിക്കൽ (biblical) രംഗം മനോഹരമാണ്.ജൻഡർ ന്യൂട്രലിന്റെ ചർച്ചകൾ നടക്കുന്ന ഈ കാലത്ത്  ഒരു കൂട്ടം  പുരുഷൻമാർ പിറവിക്കുവേണ്ടി  അദ്ധ്വാനിക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്.

Also Read: ​Goodbye movie: അമിതാഭ് ബച്ചനൊപ്പം രശ്മിക മന്ദാന; ​'ഗുഡ്ബൈ' ഒക്ടോബർ 7ന് തിയേറ്ററുകളിൽ, ഫസ്റ്റ് ലുക്ക്

 

സംവിധായകൻ സംഗീത് രാജനും എഴുത്തുകാരായ വിനോയ് തോമസും അനീഷ് അഞ്ജലിയും പ്രശംസ അർഹിക്കുന്നു.ബേസിലും ഇന്ദ്രൻസ് ചേട്ടനും ജോണി ആന്റണിയും ഷമ്മി തിലകനും എല്ലാവരും ഒന്നാംതരമായി  അഭിനയിച്ചിട്ടുണ്ട്. ടെക്നിക്കൽ വിഭാഗവും മികവുറ്റതാണ്.കൂടുതൽ പറഞ്ഞാൽ സ്പോയിലറാകും,അതുകൊണ്ടു നീട്ടുന്നില്ല.

സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ക്ലൈമാക്സ്‌ ഷോട്ടാണ്. അതിൽ  എല്ലാമുണ്ട്- ജീവനുണ്ട്, പ്രകൃതിയുണ്ട്, സ്നേഹമുണ്ട്,  പ്രത്യാശയുണ്ട്.... എല്ലാവരും  ചിത്രം മുൻവിധിയില്ലാതെ കാണുക, ആസ്വദിക്കുക. ഭാവന സ്റ്റുഡിയോസിന്റെ എല്ലാ ചിത്രങ്ങളും മലയാളത്തിൽ പുതിയ നാഴികകല്ലുകൾ  സൃഷ്ടിക്കുകയാണ്. 1980കളിൽ സുപ്രിയ പിക്ചർസും  ഗാന്ധിമതി ഫിലിംസും ഗൃഹലക്ഷമി പ്രൊഡക്ഷനും പോലെ.... ദിലീഷ് പോത്തനും  ശ്യാം പുഷ്കരനും ഫഹദിനും കൂട്ടർക്കും ഇനിയും മലയാള ചലചിത്രത്തിന്റെ വ്യാകരണം തിരുത്താൻ കഴിയട്ടെ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More