Home> Movies
Advertisement

Actress Aparna Nair Suicide: അപർണയുടെ ആത്മഹത്യക്ക് കാരണം ഭർത്താവിന്റെ അമിത മദ്യപാനവും അവ​ഗണനയുമെന്ന് മൊഴി

Actress Aparna's Suicide: ഐശ്വര്യയും ബന്ധുക്കളും അപർണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുന്നെ മരണം സംഭവിച്ചിരുന്നതായിട്ടാണ് എഫ്ഐആറിൽ പറയുന്നത്.

Actress Aparna Nair Suicide: അപർണയുടെ ആത്മഹത്യക്ക് കാരണം ഭർത്താവിന്റെ അമിത മദ്യപാനവും അവ​ഗണനയുമെന്ന് മൊഴി

തിരുവനന്തപുരം: സിനിമാ സീരിയൽ താരംനടി അപർണ പി നായർ ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ അമിത മദ്യപാനവും അവ​ഗണനയും കാരണം ഉള്ള മനോവിഷമത്തിലാണെന്ന് മൊഴി നൽകി കുടുംബം.  വ്യാഴാഴ്ച വൈകീട്ട് 6 നും 7:30 നും ഇടയിലാണ് കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പ് മുറിയിൽ അപർണയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

Also Read: Actress Aparna Nair: സിനിമാ–സീരിയൽ താരം അപർണ നായർ മരിച്ചനിലയിൽ

വിവരം അറിഞ്ഞ് സഹോദരി ഐശ്വര്യ എത്തുമ്പോഴേക്കും അപർണ കട്ടിലിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഐശ്വര്യയും ബന്ധുക്കളും അപർണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുന്നെ മരണം സംഭവിച്ചിരുന്നതായിട്ടാണ് എഫ്ഐആറിൽ പറയുന്നത്. അതേസമയം മരിക്കുന്നതിന് മുൻപ് അപർണ അമ്മയെ വീഡിയോ കോൾ വിളിച്ചിരുന്നു.

Also Read: LPG സിലിണ്ടർ നിരക്ക് വീണ്ടും കുറച്ചു, അറിയാം പുതിയ നിരക്ക്!

സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  മേഘതീർത്ഥം, അച്ചായൻസ്, മുദ്ദുഗൗ, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ആത്മസഖി, ചന്ദനമഴ, ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങീ സീരിയലുകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. സഞ്ജിത് ആണ് അപർണയുടെ ഭർത്താവ്, രണ്ട് മക്കളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More