Home> Movies
Advertisement

Christopher Ott Release: മമ്മൂട്ടിയുടെ 'ക്രിസ്റ്റഫർ' ഉടൻ ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

Christopher Ott Release: ക്രിസ്റ്റഫർ ഉടൻ ഒടിടിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും റിലീസ് തിയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Christopher Ott Release: മമ്മൂട്ടിയുടെ 'ക്രിസ്റ്റഫർ' ഉടൻ ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

മമ്മൂട്ടി നായകനായി എത്തിയ ചിത്രം ക്രിസ്റ്റഫർ ഉടൻ ഒടിടിയിലെത്തും. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോസാണ്. ആമസോൺ പ്രൈമിൽ ചിത്രം ഉടൻ സ്ട്രീം ചെയ്യും. റിലീസ് തിയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വൻ തുകയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് സൂചന. മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തിയ ചിത്രമാണ് ക്രിസ്റ്റഫർ. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്.

ഒരു കേസ് അന്വേഷണവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്നത്തെ സമൂഹത്തിൽ പറയേണ്ട, ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ് സിനിമ സംസാരിക്കുന്നത്. അതിനാൽ തന്നെ സാമൂഹിക പ്രസക്തിയിൽ നിറയുന്ന ക്ലാസ് സിനിമയാണ് ക്രിസ്റ്റഫർ. സ്ഥിരം കാണുന്ന മാസ്സ് അപ്പീൽ അല്ല സിനിമയ്ക്ക് ഉള്ളത്. പുതിയൊരു മേക്കിങ്ങ് രീതി പുതുമ നൽകുന്നുണ്ട്.

Also Read: Charles Enterprises : പൊട്ടിചിരിപ്പിക്കാൻ ഉർവ്വശി വീണ്ടും എത്തുന്നു; "ചാള്‍സ് എന്‍റര്‍പ്രൈസസ്" ടീസർ പുറത്തുവിട്ടു

 

എക്സ്ട്രാ ജുഡീഷ്യൽ കൻഫെഷനാണ് ക്രിസ്റ്റഫറിന്റെ രീതി. നീതി വൈകിപ്പിക്കാതെ നടപ്പിലാക്കുക. സ്ത്രീകളെ റേപ്പ് ചെയ്ത് കൊല്ലുന്നവർക്കെതിരെയും അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെയും ക്രിസ്റ്റഫറിന്റെ തോക്ക് കാഞ്ചി വലിക്കും. പോലീസിനോടും നിയമത്തോടും വിശ്വാസമില്ലാത്ത ജനങ്ങൾ ക്രിസ്റ്റഫറിൽ വിശ്വസിക്കും. പ്രകടന മികവും ബിജിഎം ക്യാമറ വർക്കുമാണ് ഏറ്റവും പ്രധാനപ്പെട്ട പോസിറ്റീവ്. 

ചിത്രത്തിൽ വിനയ് റായ് ആണ് വില്ലൻ കഥാപാത്രമായി എത്തിയിരിക്കുന്നത്. സീതാറാം ത്രിമൂർത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര്. 'ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ' എന്ന ടാഗ് ലൈനോടുകൂടി എത്തിയ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാ‍ർ. ആർ.ഡി. ഇലുമിനേഷൻസാണ് ചിത്രം നിർമിച്ചത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ 35 ഓളം പുതുമുഖങ്ങൾ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നുള്ളതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. 

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More