Home> Movies
Advertisement

Viral Video: വസ്ത്രം കുരുങ്ങി; താങ്ങി നിര്‍ത്തി സൂപ്പര്‍ നായകന്‍!!

ഈഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് റെജിനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

Viral Video: വസ്ത്രം കുരുങ്ങി; താങ്ങി നിര്‍ത്തി സൂപ്പര്‍ നായകന്‍!!

ലോസ് ഏഞ്ചലസ്: വസ്ത്രം കസേരയില്‍ കുടുങ്ങി താഴെ വീഴാന്‍ പോയ നടിയെ താങ്ങി നിര്‍ത്തുന്ന നടന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 91ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയിലാണ് രസകരമായ സംഭവം നടന്നത്. 

മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം സ്വീകരിക്കാനായി വേദിയിലേക്ക് പോകാനൊരുങ്ങിയ റെജിന കി൦ഗിന്‍റെ വസ്ത്രമാണ് കസേരയില്‍ കുടുങ്ങിയത്. തെന്നിവീഴാന്‍ പോയ നടിയെ ഒപ്പമുണ്ടായിരുന്ന നടന്‍ ക്രിസ് ഇവന്‍സ് വീഴാതെ പിടിച്ചു നിര്‍ത്തുകയായിരുന്നു.

റെജിനയെ കൈകളില്‍ താങ്ങി പിടിച്ച് വേദിയിലേക്ക് കയറാന്‍ സഹായിച്ചതിന് ശേഷമായിരുന്നു ക്രിസ് തിരിച്ചിറങ്ങിയത്.

മനുഷ്യത്വത്തോടെയുള്ള പെരുമാറ്റത്തിലൂടെയും മറ്റുമായി ഓസ്‌കാര്‍ വേദിയിലെ യഥാര്‍ത്ഥ ഹീറോ ആയത് ക്രിസ് ഇവന്‍സ് ആണെന്നാണ് ഒരു വിഭാഗം ആളുകള്‍ പറഞ്ഞത്. ട്വിറ്റര്‍ പേജുകളിലൂടെ താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. 

ഈഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് റെജിനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

Read More