Home> Movies
Advertisement

Waltair Veerayya Movie : ആടി തിമിർക്കാൻ ചിരിഞ്ജീവിയുടെ ബോസ് പാർട്ടി ഗാനം; വാൾട്ടയർ വീരയ്യയിലെ ഗാനം പുറത്ത്

Boss Party Song റോക്ക്സ്റ്റാർ ഡിഎസ്പിയാണ് രചിക്കുകയും ആലപിക്കുകയും സംഗീതം നൽകുകയും ചെയ്തിരിക്കുന്നത്

Waltair Veerayya Movie : ആടി തിമിർക്കാൻ ചിരിഞ്ജീവിയുടെ ബോസ് പാർട്ടി ഗാനം; വാൾട്ടയർ വീരയ്യയിലെ ഗാനം പുറത്ത്

തെലുങ്ക് മെഗാസ്റ്റാർ ചിരിഞ്ജീവിയുടെ അടുത്ത ചിത്രമായ വാൾട്ടയർ വീരയ്യയിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടു. റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദാണ് ഗാനം രചിക്കുകയും ആലപിക്കുകയും ചെയ്തത്. ചിരഞ്ജീവിക്കൊപ്പം ഉർവ്വശി റൗട്ടേല ഗാനത്തിൽ നൃത്ത ചുവടുകൾ വെക്കുന്നുണ്ട്. പുഷ്പ സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് വാർട്ടയർ വീരയ്യ നിർമിക്കുന്നത്. സംവിധായകൻ ബോബി കൊല്ലി ഒരുക്കുന്ന ക്രേസി മെഗാ മാസ്സ് ആക്ഷൻ എന്റർടെയ്നറാണ് വാൾട്ടയർ വീരയ്യ. ചിത്രം 2023ൽ തിയറ്ററുകളിൽ എത്തും.

തനത് ഡിഎസ്പി ശൈലിയിൽ ഫുൾ ഓൺ മസാല നമ്പറാണ് ബോസ് പാർട്ടി ഗാനം.  നകാഷ് അസീസിന്റെയും ഹരിപ്രിയയുടെയും ചലനാത്മകമായ ശബ്ദത്തിലുള്ള ഗാനത്തിന് അദ്ദേഹത്തിന്റെ റാപ്പ് ഇരട്ടി ഊർജം പകരുന്നു. ശ്രോതാക്കളെ  ആവേശഭരിതരാക്കുന്ന DSP ട്രാക്ക് ഇതിനോടൊപ്പം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു.

ALSO READ : ഖെദ്ദയിലെ ആദ്യ ഗാനം എത്തി; ആശാ ശരത്തിൻറെ മകളുടെ അരങ്ങേറ്റ ചിത്രം

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ എനർജറ്റിക് പ്രകടനവും ഗാനത്തിന്റെ പ്രധാന ആകർഷകനങ്ങളിൽ ഒന്നാണ്. ലുങ്കിയിൽ ചിരഞ്ജീവിയുടെ വിന്റേജ് മാസ് അവതാരവും തുടർന്ന് അദ്ദേഹത്തിന്റെ മാസ്സ് നൃത്തങ്ങളും ആരാധകരെ ആവേശം കൊള്ളിക്കുന്നു. ഉർവശി റൗട്ടേല ആണ് ചിരഞ്ജീവിക്കൊപ്പം ഗാനത്തിൽ ചുവട് വയ്ക്കുന്നത് ശേഖർ മാസ്റ്ററായിരുന്നു ഗാനത്തിന്റെ കൊറിയോഗ്രഫി.

രവി തേജ ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  എല്ലാ കൊമേഴ്‌സ്യൽ ചേരുവകളും ചേർന്ന ഒരു മാസ്സ് ആക്ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി ശ്രുതി ഹാസനാണ് എത്തുന്നത്.  മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ജി കെ മോഹൻ സഹനിർമ്മാതാവാണ്.

ആർതർ എ വിൽസൺ ക്യാമറ ചലിപ്പിക്കുമ്പോൾ നിരഞ്ജൻ ദേവരാമനെ എഡിറ്ററും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറുമാണ്. സുസ്മിത കൊനിഡേലയാണ് വസ്ത്രാലങ്കാരം. കഥയും സംഭാഷണവും ബോബി തന്നെ എഴുതിയപ്പോൾ കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്ത് വിഭാഗത്തിൽ ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരും ഉൾപ്പെടുന്നു. പിആർഒ: ശബരി. വാൾട്ടയർ വീരയ്യ 2023-ലെ സംക്രാന്തിക്ക് പ്രദർശനത്തിനെത്തും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More