Home> Movies
Advertisement

Chaaver Trailer: യൂട്യൂബിൽ ട്രെൻഡിങ് നമ്പർ 1ൽ 'ചാവേർ' ട്രെയിലർ; റിലീസ് ഉടൻ

തിയേറ്ററുകളിൽ റിലീസിന് തയാറെടുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.

Chaaver Trailer: യൂട്യൂബിൽ ട്രെൻഡിങ് നമ്പർ 1ൽ 'ചാവേർ' ട്രെയിലർ; റിലീസ് ഉടൻ

ടിനു പാപ്പച്ചൻ ഒരുക്കുന്ന ദൃശ്യവിരുന്ന് കാണാൻ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു. ടിനു പാപ്പച്ചൻ എന്ന ഒറ്റ പേര് മതി ഈ പടത്തിന് വേണ്ടി വെയിറ്റ് ചെയ്യാൻ എന്നാണ് പ്രേക്ഷകർ പറയുന്നത്. കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമാണ് ചാവേർ. ഒരു ടിനു പാപ്പച്ചൻ ചിത്രം എന്ന പ്രതീക്ഷയ്ക്കൊത്ത ട്രെയിലർ തന്നെയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരിക്കുന്നത്.

വിഷ്വലുകളും ചാക്കോച്ചൻ ഉൾപ്പെടെയുള്ളവരുടെ അഭിനയവും അതി​ഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ട്രെയിലറിൽ പെപ്പെയുടെ കഥാപാത്രത്തെ കാണിച്ചിട്ടില്ല. മോഹൻലാൽ ആണ് ട്രെയിലർ പുറത്തുവിട്ടത്. പാർട്ടി, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ടതാണ് പ്രമേയം എന്നാണ് ട്രെയിലറിൽ നിന്ന് മനസിലാകുന്നത്.

ചിത്രം ഉടൻ പ്രദർശനത്തിനെത്തും. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളുമായി ത്രില്ലും സസ്പെൻസും നിറച്ചുകൊണ്ടെത്തുന്ന സിനിമയാണ് ചാവേർ. പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ട‍ർ ലുക്കുകളുമായി എത്തിയ സിനിമയുടെ റിലീസ് അനൗൺസ്‍മെന്‍റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ അടുത്തിടെ സജീവ ചർച്ചയായിരുന്നു.

Also Read: Class By A Soldier Movie: വിജയ് യേശുദാസ് നായകനാകുന്നു; ‘ക്ലാസ്സ് - ബൈ എ സോൾജ്യറി‘ലെ ഗാനം റിലീസായി

സിനിമയുടേതായി ഇറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററും ഏവരും ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ചാവേറി'ൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അശോകൻ എന്ന കഥാപാത്രത്തിന്‍റെ ലുക്കും അർജുൻ അശോകൻ അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്‍റെ ലുക്കും സോഷ്യൽ മീഡിയ മുമ്പ് ഏറ്റെടുത്തിരുന്നു. ടിനു പാപ്പച്ചന്‍റെ മുൻ ചിത്രങ്ങളെക്കാൾ ഏറെ വ്യത്യസ്തമായ പ്രമേയം സംസാരിക്കുന്ന ചിത്രമായിരിക്കും 'ചാവേർ' എന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More