Home> Movies
Advertisement

സൂര്യ-ജ്യോതിക ജോഡിക്കൊപ്പം പൃഥ്വിയും സുപ്രിയയും; വൈറലായി താരദമ്പതികളുടെ ചിത്രം

പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയയുമുണ്ട്. 'Friends who inspire!' എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

സൂര്യ-ജ്യോതിക ജോഡിക്കൊപ്പം പൃഥ്വിയും സുപ്രിയയും; വൈറലായി താരദമ്പതികളുടെ ചിത്രം

ചെന്നൈ:  തമിഴ് സൂപ്പർതാരം സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ പൃഥ്വിരാജ്.  പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയയുമുണ്ട്.  'Friends who inspire!'  എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.  നിരവധി പേരാണ് ചിത്രത്തിന് കമന്റും ലൈക്കുമായി രംഗത്തെത്തിയിരിക്കുന്നത്. 

Also Read: Saturday Night OTT | സാറ്റർഡേ നൈറ്റ് ഒടിടിയിൽ എത്തിയോ?

സൂര്യ ഇപ്പോൾ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.  ഈ സിനിമ സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ്.  ഇതൊരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം കൂടിയാണ്.  ഗ്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷാ പഠാനിയാണ് നായികയായെത്തുന്നത്.  3ഡി ടെക്നോളജിയിലാണ് ഈ ചിത്രം ഒരുക്കുന്നത്.  ചിത്രത്തിന്‍റെ ഹിന്ദി അവകാശം അടുത്തിടെ 100 കോടിക്ക് വിറ്റുപോയിരുന്നു.  

Also Read: കേതു സംക്രമം ഈ രാശിക്കാർക്ക് നൽകും വൻ ധനമഴ! കഷ്ടതകൾ മാറി വിജയകുതിപ്പുണ്ടാകും

'കാതൽ' എന്ന മലയ ചിത്രത്തിമാണ് ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.  ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടിയാണ് നായകൻ. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുന്ന ചിത്രമെന്ന പ്രത്യേകതയും 'കാതല്‍' എന്ന ചിത്രത്തിനുണ്ട്. കാതല്‍ പൂര്‍ത്തിയാക്കിയ ശേഷം  ജ്യോതിക  ബോളിവുഡിലേക്ക് അഭിനയിക്കാന്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ശ്രീ' എന്ന ചിത്രത്തിലാണ് ജ്യോതിക അഭിനയിക്കുന്നത്.  ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. രാജ്‍കുമാര്‍ റാവുവാണ് ചിത്രത്തിലെ നായകൻ.

Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ 

പൃഥ്വിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം കാപ്പയാണ്. 2023 ല്‍ ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമാകാനല്ല തയ്യാറെടുപ്പിലാണ് താരം. അന്യഭാഷയില്‍ അടക്കം ഒരു പിടി പ്രൊജക്ടുകള്‍ താരത്തിനുണ്ടെന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More