Home> Movies
Advertisement

CBI 5 OTT Update : സിബിഐ 5 ന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?

CBI 5 THe Brain OTT : മെയ് 1 ന് സിബിഐ 5 ദി ബ്രെയിൻ തീയേറ്ററുകളിൽ എത്തും.

CBI 5 OTT Update : സിബിഐ 5 ന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?

Kochi : സിബിഐ 5 ന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് നേടിയതായി റിപ്പോർട്ട്. അതെ സമയം സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്. തിയേറ്ററിൽ റീലിസ് ചെയ്തതിന് ശേഷമാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. മെയ് 1 ന് സിബിഐ 5 ദി ബ്രെയിൻ തീയേറ്ററുകളിൽ എത്തും. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയെ കുറിച്ച് ഇനിയും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദി ബ്രയിൻ.

പെരുന്നാൾ റിലീസായി ആണ് ചിത്രമെത്തുന്നത്, ഞായറാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്. മുൻപ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്. ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് ഒരുങ്ങുന്നത്. രഞ്ജി പണിക്കർ, സായ്കുമാർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പിന്നെ പുറത്തുവിടാത്ത പലരും ഉണ്ടെന്നാണ് സൂചനകൾ. 

ALSO READ: CBI 5 Release : സേതുരാമയ്യർ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

സേതുരാമയ്യരുടെ അഞ്ചാമത്തെ വരവെന്നത് കൂടാതെ, ജഗതി കാലങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്.   വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായി തിരിച്ചെത്തുകയാണ്. ഈ വർഷം ഫെബ്രുവരി 27 നാണ് ജഗതി ശ്രീകുമാർ ചിത്രത്തിന് വേണ്ടിയുള്ള ഷൂട്ടിംഗ് ആരംഭിച്ചത്. മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ശക്തമായ കഥാപാത്രമായി തന്നെയാണ് ജഗതിയുടെ വിക്രം എത്തുന്നതെന്ന് സംവിധായകൻ പറഞ്ഞിരുന്നു. 

മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ പരമ്പരയുടെ അഞ്ചാം ഭാഗം വരുന്നത് വെറുതെയല്ല എന്നത് തന്നെയാണ് ചിത്രത്തിന്റെ ടീസർ നൽകുന്ന സൂചനകൾ. സേതുരാമയ്യർ സീരീസിലെ കഴിഞ്ഞ 4 ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ൽ ജാഗ്രത, 2004ൽ സേതുരാമയ്യർ സിബിഐ, 2005ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളാണ് എത്തിയത്. 13 വർഷങ്ങൾക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത സേതുരാമയ്യർ സിബിഐക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്.

ചിത്രത്തിൻറെ സ്വിച്ച് ഓൺ കർമം 2021  നവംബർ 29 ന് നിർവഹിച്ചിരുന്നു. സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 34 വർഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചത്. ഒരു സിബിഐ ഡയറികുറിപ്പിന് ഫെബ്രുവരി 18 ണ് 33 വർഷങ്ങൾ തികഞ്ഞിരുന്നു. ലോക സിനിമ ചരിത്രത്തിൽ തന്നെ ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകന്‍ എന്നിവയുമായി എത്തുന്ന സിനിമ സീരീസ് എന്ന നേട്ടം ചിത്രം നേടുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More