Home> Movies
Advertisement

'ഇത് കാറ്റത്താടില്ല, വെരി വെരി സ്ട്രോങ്'!! ജോൺ കാറ്റാടിയും ഈശോ ജോൺ കാറ്റാടിയും എത്തുന്നു, ബ്രോ ഡാഡി ട്രെയിലർ

ജനുവരി 26ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും.

'ഇത് കാറ്റത്താടില്ല, വെരി വെരി സ്ട്രോങ്'!! ജോൺ കാറ്റാടിയും ഈശോ ജോൺ കാറ്റാടിയും എത്തുന്നു, ബ്രോ ഡാഡി ട്രെയിലർ

മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രോ ഡാഡി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. നർമ്മത്തിൽ ചാലിച്ച കുടുംബ ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജനുവരി 26ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും.

 

ബ്രോ ഡാഡിയായി മോഹൻലാലും കിടിലം മകനായി പൃഥ്വിരാജുമാണ് എത്തിയിരിക്കുന്നത്. ചിത്രത്തിൽ മീനയും ലാലു അലക്‌സും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കല്യാണി പ്രയദർശൻ, കനിഹ, സൗബിൻ ഷഹീർ, ഉണ്ണി മുകുന്ദൻ, ജഗദീശ്, മല്ലിക സുകുമാരൻ, ജാഫർ ഇടുക്കി, നിഖില വിമൽ, സിജോയി വർഗീസ്, കാവ്യ ഷെട്ടി എന്നിവാരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

Also Read: Bro Daddy Teaser : ബ്രോ ഡാഡിയായി മോഹൻലാൽ; കിടിലം മകനായി പൃഥ്വിയും; ടീസറെത്തി

ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഓൾഡ് മോങ്ക്സ് ഡിസൈൻസിലെ എന്ന് ഡിസൈനിങ് സ്ഥാപനത്തിലെ എൻ ശ്രീജിത്തും, ബിബിൻ മാളിയേക്കലുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആമേൻ എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്ത അഭിന്ദൻ രാമാനുജമാണ് ഛായഗ്രഹകൻ. ദീപക് ദേവ് ചിത്രത്തിന് സംഗീതം ഒരുക്കും. 

Also Read: Bro Daddy | കോട്ടിട്ട് സ്റ്റൈലിഷായി മോഹൻലാലും പൃഥ്വിയും; ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്, റിലീസ് ഒടിടിയിൽ

ജൂലൈ 15ന് തെലങ്കാനയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കേരളത്തിൽ ഷൂട്ടിംഗ് പരിമിതികൾ നിലനിന്ന നാളുകളിൽ ഷൂട്ടിംഗ് അന്യസംസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More