Home> Movies
Advertisement

Viral Video: ഇതാണ് ഐകോണിക് ബ്രേക്ക് ഡാന്‍സ്!

പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദൂരദര്‍ശന്‍റെ ഐകോണിക് ട്യൂണിന് ചുവട് വെയ്ക്കുന്ന യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

 Viral Video: ഇതാണ് ഐകോണിക് ബ്രേക്ക് ഡാന്‍സ്!

പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദൂരദര്‍ശന്‍റെ ഐകോണിക് ട്യൂണിന് ചുവട് വെയ്ക്കുന്ന യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

വൈശാഖ് നായര്‍ എന്ന യുവാവാണ് ദൂരദര്‍ശന്‍റെ അവതരണ സംഗീതത്തിന് ചുവടുകള്‍ വെച്ച് താരമായിരിക്കുന്നത്. 

ചാനലിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിഡിയോ റീ ട്വീറ്റ് ചെയ്തതോടെ വൈശാഖിന്‍റെ നൃത്ത൦ ദേശീയ തലത്തില്‍ വരെ ഇടം പിടിച്ചിരിക്കുകയാണ്.  

ബ്രേക്ക് ഡാന്‍സിലൂടെയാണ് അവതരണ സംഗീതത്തിന് ദൃശ്യാവിഷ്കരണം ഒരുക്കിയിരിക്കുന്നത്. കാഴ്ചക്കാരനെ അമ്പരിപ്പിക്കുന്നതാണ് കൃത്യതയും ഊര്‍ജസ്വലതയും നിറഞ്ഞ വൈശാഖിന്റെ നൃത്തചലനങ്ങള്‍. 

Silk@Ya5Ne എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഡാന്‍സിന്‍റെ ടിക് ടോക് വീഡിയോ പുറത്ത് വന്നത്. 

അവതരണഗാനത്തിന് ഇത്തരത്തിലൊരു ആവിഷ്‌കാരം ദൂരദര്‍ശന്റെ വിദൂരസ്വപ്‌നങ്ങളില്‍ പോലും ഉണ്ടായിട്ടുണ്ടാവില്ലെന്ന് വീഡിയോ പങ്കുവെച്ച് ട്വിറ്റര്‍ അക്കൗണ്ട് ഉടമ ട്വീറ്റ് ചെയ്തു. 

തന്‍റെ സ്‌കൂളിലെ വൈശാഖ് നായര്‍ ആണ് ഇതെന്ന് പരിചയപ്പെടുത്തി യോഗേഷ് ജുംജുംവാല എന്നയാള്‍ എത്തിയതോടെയാണ് ഡാന്‍സറെപ്പറ്റി വ്യക്തത ലഭിച്ചത്. 

 

 

 

 

 

 

 

 

 

Read More