Home> Movies
Advertisement

Project K Movie: ഇന്ത്യയുടെ അയൺമാനോ പ്രോജക്ട് കെ?

ഹീറോസ് ഡോണ്ട് ബോർൺ, ദെയ് റൈസ് എന്ന വാചകം ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ഒരു സൂപ്പർ ഹീറോയിലേക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രോജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ കൈ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും എന്തോ പ്രത്യേക സ്യൂട്ട് ആ കഥാപാത്രം ധരിച്ചിട്ടുണ്ട്. ഒരു സയൻസ് ഫിക്ഷൻ ചിത്രമാകും പ്രോജക്ട് കെ എന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ തന്നെ പറയുന്നതും പോസ്റ്ററിലെ വാചകവും സ്യൂട്ടും കാണുമ്പോൾ ഒരു ഇന്ത്യൻ മേഡ് അയൺമാനെ തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.

Project K Movie: ഇന്ത്യയുടെ അയൺമാനോ പ്രോജക്ട് കെ?

പ്രഭാസിന്‍റെ പിറന്നാൾ ദിവസമായ ഇന്ന് അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രോജക്ട് കെ എന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ട പോസ്റ്റർ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുകയാണ്. പ്രഭാസിനൊപ്പം ദീപികാ പദുക്കോൺ, അമിതാബ് ബച്ചൻ, ദിഷാ പട്നാനി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഒരു മൾട്ടീസ്റ്റാർ ബിഗ് ബജറ്റ് ചിത്രമാണ് പ്രോജക്ട് കെ. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലും ചിത്രീകരിക്കുന്ന പ്രോജക്ട് കെ സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. 

തെലുങ്കിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ വിജയകാന്തി മൂവീസാണ് പ്രോജക്ട് കെയുടെ നിർമ്മാണം. 2020 ലാണ് ചിത്രം അനൗൺസ് ചെയ്തത്. ഒരു സയൻസ് ഫിക്ഷൻ ചിത്രമാകും ഇതെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. റാമോജിറാവു ഫിലിം സിറ്റിയിൽ നിർമ്മിച്ച പക്കാ മോഡേൺ സെറ്റിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിരൽ ചൂണ്ടുന്നത് അയൺമാൻ പോലെ ടെക്നോളജി ബേസിലുള്ള ഒരു സൂപ്പർ ഹീറോ ചിത്രത്തിലേക്കാണ്. ചിത്രത്തിന്‍റെ പോസ്റ്ററിലുള്ള വാചകവും ഈ ഊഹത്തിന് ബലമേറുകയാണ്. 

Read Also: Happy Birthday Prabhas: ആദിപുരുഷ് മുതൽ സലാർ വരെ; പ്രേക്ഷകർ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങൾ

ഹീറോസ് ഡോണ്ട് ബോർൺ, ദെയ് റൈസ് എന്ന വാചകം ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ഒരു സൂപ്പർ ഹീറോയിലേക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രോജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ കൈ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും എന്തോ പ്രത്യേക സ്യൂട്ട് ആ കഥാപാത്രം ധരിച്ചിട്ടുണ്ട്. ഒരു സയൻസ് ഫിക്ഷൻ ചിത്രമാകും പ്രോജക്ട് കെ എന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ തന്നെ പറയുന്നതും പോസ്റ്ററിലെ വാചകവും സ്യൂട്ടും കാണുമ്പോൾ ഒരു ഇന്ത്യൻ മേഡ് അയൺമാനെ തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം. 

എന്നാൽ ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ചിത്രത്തിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ പ്രഭാസ് ചിത്രം ആദിപുരുഷിന്‍റെ ട്രൈലറിലെ വി.എഫ്.എക്സ് രംഗങ്ങൾ പ്രതീക്ഷിച്ച നിലവാരം പുലർത്തിയിരുന്നില്ല. അതോടൊപ്പം തന്നെ ബാഹുബലിക്ക് ശേഷം പുറത്തിറങ്ങിയ പ്രഭാസിന്‍റെ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളായ സാഹോയും രാധേ ശ്യാമും ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പ്രോജക്ട് കെയുടെ അവസ്ഥ എന്താകും എന്ന ആശങ്ക ആരാധകർക്ക് നല്ല രീതിയിൽ ഉണ്ട്. 

Read Also: Adipurush Movie : "യുദ്ധത്തിന് പുറപ്പെട്ട രാമൻ"; ആദിപുരുഷിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

പക്ഷെ ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്നത് നാഗ് അർജുൻ എന്ന സംവിധായകനാണ്. ഇതിന് മുൻപ് മഹാനടി എന്ന ചിത്രത്തിലൂടെ ഒരേപോലെ പ്രേക്ഷക പിൻതുണയും നിരൂപക പ്രശംസയും നേടിയ സംവിധായകനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ നാഗ് അർജുൻ പ്രോജക്ട് കെ എന്ന ചിത്രത്തിന്‍റെ ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തില്ല എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 2023 ഒക്ടോബറിലോ 2024 ജനുവരിയിലോ ആണ് ചിത്രത്തിന്‍റെ ചിത്രത്തിന്‍റെ റിലീസ് ഉണ്ടാകാൻ സാധ്യത.


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More