Home> Movies
Advertisement

Shah Rukh Khan: പരാജയങ്ങളല്ല മറ്റൊന്നാണ് കാരണം! അഭിനയത്തിൽ നിന്നുള്ള ഇടവേളയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

തന്റെ മക്കൾക്കായി കൂടുതൽ സമയം ചെലവഴിക്കാനുള്ള ആഗ്രഹമാണ് സിനിമ ഇടവേളയ്ക്ക് തുടക്കമിട്ടത്.

Shah Rukh Khan: പരാജയങ്ങളല്ല മറ്റൊന്നാണ് കാരണം! അഭിനയത്തിൽ നിന്നുള്ള ഇടവേളയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

ഏകദേശം നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കിം​ഗ് ഖാൻ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. പത്താൻ, ഡങ്കി, ജവാൻ എന്നിവയാണ് ഷാരൂഖ് ഖാന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. പത്താൻ ഉടൻ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഡങ്കിയുടെയും ജവാന്റെയും ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. ഇപ്പോഴിത സിനിമയിൽ നിന്നും ഇടവേളയെടുത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഷാരൂഖ്. ഡങ്കി ചിത്രീകരണത്തിനായി സൗദി അറേബ്യയിലായിരുന്ന ഷാരൂഖ് റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനിടെയാണ് കാരണം വെളിപ്പെടുത്തിയത്. സിനിമ പരാജയങ്ങളല്ല, മറിച്ച് മറ്റൊന്നാണ് കിം​ഗ് ഖാൻ സിനിമയിൽ നിന്നും ഇടവേളയെടുക്കാനുള്ള യഥാർത്ഥ കാരണം.

തന്റെ മക്കൾക്കായി കൂടുതൽ സമയം ചെലവഴിക്കാനുള്ള ആഗ്രഹമാണ് തന്റെ ഇടവേളയ്ക്ക് തുടക്കമിട്ടത്. നിരന്തരമുള്ള ഷൂട്ടിം​ഗ് ഷെഡ്യൂളുകൾ മൂലം അതൊക്കെ ഉപേക്ഷിച്ച് അമേരിക്കയിൽ പഠിക്കുന്ന മൂത്ത മക്കളെ കാണാൻ പോകാൻ പറ്റാതായി എന്ന് ഷാരൂഖ് പറഞ്ഞു.  

Also Read: South Indian Actresses: സാമന്ത മുതൽ ശ്രുതി ഹാസൻ വരെ: ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന തെന്നിന്ത്യൻ നടിമാർ

 

കൊവിഡ് കാലത്താണ് യഷ് രാജ് ഫിലിംസ് ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമായ പത്താൻ ഷാരൂഖ് ഏറ്റെടുക്കുന്നത്. ഷാരൂഖിന്റെ ആദ്യത്തെ ആക്ഷൻ ചിത്രമായിരിക്കും ഇത്. താൻ എപ്പോഴും സ്വീറ്റ് ലവ് സ്റ്റോറികൾ, ചില സോഷ്യൽ ഡ്രാമകൾ, നെ​ഗറ്റീവ് റോളുകൾ എന്നിവ ചെയ്തിട്ടുണ്ടെങ്കിലും ആരും ആക്ഷൻ സിനിമയുമായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോളിവുഡിലെ മിഷൻ ഇംപോസിബിൾ പോലുള്ള സിനിമകളാണ് തന്റെ ആ​ഗ്രഹമെന്നും ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു .

OTT പ്ലാറ്റ്‌ഫോമുകളെ കുറിച്ചും ആളുകൾ അവരുടെ ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങളിൽ സിനിമകൾ കാണുന്നത് എങ്ങനെയെന്നതിനെ കുറിച്ചും ഷാരൂഖ് സംസാരിച്ചു. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ വ്യത്യസ്ത തരം സിനിമകളും സീരിയലുകളും കാണുന്നതിലേക്ക് പ്രേക്ഷകർ മാറുന്നുണ്ടെങ്കിലും തിയേറ്ററുകളിൽ പോയി സിനിമ കാണുന്നതിൽ ഇപ്പോഴും മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More