Home> Movies
Advertisement

Body Shaming : "എന്റെ ജീവിതം എന്റെ ശരീരം എന്റെ വഴി" ബോഡി ഷെയ്മിങിന് മറുപടിയുമായി ഗായിക സയനോര ഫിലിപ്പ്

Body Shaming on Saynora Philp - ഗായികയുടെയും നടിമാരുടെ വീഡിയോ ആരാധകർ ഏറ്റെടുത്തപ്പോൾ ചില വിമർശനങ്ങളുമായി എത്തിയിരുന്നു.

Body Shaming :

Kochi : സയനോര ഫിലിപ്പും (Sayanora Philip) നടിമാരായ ഭാവനയും (Bhavana Menon) രമ്യ നമ്പീശനും (Remya Nambeeshan) കൂട്ടുകാരും ചേർന്നുള്ള നൃത്തം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ഗായികയുടെയും നടിമാരുടെ വീഡിയോ ആരാധകർ ഏറ്റെടുത്തപ്പോൾ ചില വിമർശനങ്ങളുമായി എത്തിയിരുന്നു.

സദാചരാ കമന്റുകൾക്കൊപ്പം ബോഡി ഷെയ്മിങ്ങും കൂടി എത്തി. ബോഡി ഷെയ്മിങ്ങും പ്രത്യേകിച്ച സയനോരയെ ലക്ഷ്യം വെച്ചായിരുന്നു അതിനുള്ള മറുപടിയാണ് ഗായിക ഇന്ന് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ALSO READ ; viral video: കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്ത് ഭാവന

"എവിടെയെങ്കിലും തീ പിടിക്കും, എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി" എന്ന് സയനോര മറ്റൊരു ചിത്രവും കൂടി പങ്കുവെച്ച് ബോഡി ഷെയ്മിങിന് മറുപടി നൽകിയിരിക്കുന്നത്.

ALSO READ : ബോഡി ഷെയിമിങ്ങിനെതിരെ കനിഹ പറയുന്നത് കേൾക്കൂ..

ഹിന്ദിയിലാണ് ഗായിക മറുപടി കുറിച്ചിരിക്കുന്നത്. ഈ ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് ഗായിക പിന്തുണയുമായി എത്തിരിക്കുന്നത്. നിങ്ങളൊരു തീ തന്നെയാണെന്ന് സിനിമയ്ക്കകത്തും പുറത്തമുള്ളവർ സയനോര പിന്തുണച്ച് പോസ്റ്റിന് കീഴിലായി കമന്റ ചെയ്തിരിക്കുന്നത്.

ALSO READ : viral video: ബോഡി ഷെയ്മിംഗ്; സംഗീത നിശക്കിടെ വസ്ത്രമുരിഞ്ഞ് ഗായിക!

മൂന്ന് ദിവസം മുമ്പ് സെപ്റ്റംബർ 11നാണ് സയനോരയും ഭാവനയും രമ്യ നമ്പീശനും മൃദുല മുരളുയും ശിൽപ ബാലയും ചേർന്ന് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചരുന്നത്. 'താള്‍' എന്ന ഹിന്ദി സിനിമയിലെ ഗാനിത്തിനൊപ്പമാണ് ഇവര്‍ ചുവടവെച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More