Home> Movies
Advertisement

കൃഷ്ണമൃഗ വേട്ടകേസ്: സല്‍മാന്‍ ഖാന്‍ ജോധ്പുര്‍ കോടതിയില്‍ ഹാജരായി

അനധികൃതമായി കൃഷണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍മാരായ സല്‍മാന്‍ ഖാന്‍, സെയ്ഫ് അലിഖാന്‍, സൊണാലി ബന്ദ്രെ, നടി തബു എന്നിവര്‍ ജോധ്പുര്‍ കോടതിയില്‍ ഹാജരായി. താന്‍ നിരപരാധിയാണെന്നും നിരപരാധിത്വം കോടതിയ്ക്ക് ബോധ്യപ്പെടുമെന്നും സല്‍മാന്‍ വ്യക്തമാക്കി.

കൃഷ്ണമൃഗ വേട്ടകേസ്: സല്‍മാന്‍ ഖാന്‍ ജോധ്പുര്‍ കോടതിയില്‍ ഹാജരായി

ജോധ്പൂര്‍: അനധികൃതമായി കൃഷണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍മാരായ സല്‍മാന്‍ ഖാന്‍, സെയ്ഫ് അലിഖാന്‍, സൊണാലി ബന്ദ്രെ, നടി തബു എന്നിവര്‍ ജോധ്പുര്‍ കോടതിയില്‍ ഹാജരായി. താന്‍ നിരപരാധിയാണെന്നും  നിരപരാധിത്വം കോടതിയ്ക്ക് ബോധ്യപ്പെടുമെന്നും സല്‍മാന്‍ വ്യക്തമാക്കി.

കോടതിയില്‍ പ്രോസിക്യുഷന്‍ മതം ഏതാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സല്‍മാന്‍ ഖാന്‍, ഒരു ഇന്ത്യന്‍ പൗരന്‍ എന്നായിരുന്നു സല്‍മാന്‍റെ മറുപടി. പ്രോസിക്യുഷന്‍റെ വിചാരണയ്ക്കു മുന്‍പ് കോടതിയില്‍ പരിചയപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു മതം ഏതാണെന്ന് ആരാഞ്ഞത്. 

കേസിൽ ഈ വർഷം ജൂലൈ മാസത്തിലാണ് രാജസ്ഥാൻ ഹൈകോടതി സൽമാൻ ഖാനെ വെറുതെ വിട്ടത്. ജോധ്പൂരിൽ വെച്ച് സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് രണ്ടു കേസുകൾ നിലവിലുണ്ടായിരുന്നു. കേസിലെ പ്രധാന സാക്ഷി അപ്രത്യക്ഷനായതിനെ തുടർന്ന് ക്രോസ് വിസ്താരം നടത്താൻ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

എന്നാൽ ഹൈകോടതി വിധി പുറപ്പെടുവിച്ചതിന് പിറകെ സൽമാന്‍റെ ഡ്രൈറായിരുന്ന സാക്ഷി പ്രത്യക്ഷപ്പെടുകയും സൽമാൻ മാനിനെ വേട്ടയാടിയതായി പറയുകയും ചെയ്തിരുന്നു.

1998ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാജസ്ഥാനിൽ 'ഹം സാത്ത് സാത്ത് ഹെ' എന്ന ചലച്ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ സൽമാനും മറ്റ് താരങ്ങളും വംശനാശം നേരിടുന്ന മൃഗങ്ങളെ വേട്ടയാടി കൊന്നു എന്നാണ് ആരോപണം. സെയ്ഫ് അലി ഖാൻ, തബു സോണാലി ബെന്ദ്രെ നീലം എന്നീ സഹതാരങ്ങൾക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരുന്നത്.

2007ല്‍ വിചാരണ കോടതി സല്‍മാന്‍ ഖാന് രണ്ടു കേസുകളിലുമായി ഒരു വര്‍ഷവും അഞ്ചു വര്‍ഷവും തടവുശിക്ഷയാണ് വിധിച്ചത്. ഇതുപ്രകാരം സല്‍മാന്‍ ജോഥാപുര്‍ ജയിലില്‍ ഒരാഴ്ചയോളം കഴിഞ്ഞിരുന്നു. തുടര്‍ച്ച് ജാമ്യത്തിലിറങ്ങിയ സല്‍മാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read More