Home> Movies
Advertisement

Bigg Boss Malayalam Season 5: സാ​ഗർ അല്ല, സീസൺ 5ന്റെ അടുത്ത ക്യാപ്റ്റൻ റെനീഷ; എല്ലാം റെനീഷയുടെ സ്ട്രാറ്റജിയോ?

Bigg Boss Season 5: ഈസ്റ്റർ ദിനത്തിലെ പ്രശ്നങ്ങൾ പറഞ്ഞ് വഷളാക്കിയത് റെനീഷ ആണെന്നാണ് പ്രേക്ഷകരുടെ വിമർശനം. അതുകൊണ്ട് സാ​ഗറിന് നഷ്ടം മാത്രമാണുണ്ടായതെന്നും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നു.

Bigg Boss Malayalam Season 5: സാ​ഗർ അല്ല, സീസൺ 5ന്റെ അടുത്ത ക്യാപ്റ്റൻ റെനീഷ; എല്ലാം റെനീഷയുടെ സ്ട്രാറ്റജിയോ?

ബി​ഗ് ബോസ് മലയാളം സീസൺ 5ൽ ഓരോ ദിവസവും സംഭവ ബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. മത്സരാർത്ഥികൾ തമ്മിലുള്ള വാക്പോരും ഓരോ ദിവസം ചെയ്യുന്തോറും മുറുകി കൊണ്ടിരിക്കുകയാണ്. ഈസ്റ്റർ ദിവസത്തെ എപ്പിസോഡ് അത്രയേറെ ചർച്ചാവിഷയമായ എപ്പിസോഡാണ്. ഷോ വൈൻഡ് അപ്പ് പോലും ചെയ്യാതെ മോഹൻലാൽ നിർത്തിപോകുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേർന്നു. സാ​ഗറും അഖിൽ മാരാരും തമ്മിലുള്ള പ്രശ്നമാണ് പിന്നീട് വലിയ വഴക്കിലേക്ക് എത്തിയത്. നാടകീയ രം​ഗങ്ങളാണ് ആ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടത്. മോഹൻലാലിന്റെ മുൻപിൽ വെച്ച് പോലും താരങ്ങൾ തമ്മിൽ കലഹിക്കുന്നത് കാണാമായിരുന്നു. 

ഈസ്റ്റർ സ്പെഷ്യൽ എപ്പിസോഡിൽ മത്സരാർത്ഥികൾക്കായി മോഹൻലാൽ ഒരു ചെറിയ ​ഗെയിം സംഘടിപ്പിച്ചു. ഈ ​ഗെയിമിനിടെ അഖില്‍ മാരാർ അസഭ്യം പറഞ്ഞതാണ് താരങ്ങൾ തമ്മിലടിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. പരസ്യമായി അഖിൽ മാരാർ ഇതിന് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ക്യാപ്റ്റൻ സ്ഥാനം സാ​ഗറിന് കൈമാറാൻ മോഹൻലാൽ അഖിൽ മാരാരോട് ആവശ്യപ്പെട്ടപ്പോൾ നടന്ന തർക്കമാണ് മോഹൻലാൽ ഷോയിൽ നിന്ന് ഇറങ്ങി പോകാൻ കാരണമായത്. 

Also Read: Dear Vaappi Ott Update: 'ഡിയ‍ർ വാപ്പി' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

 

അഖിൽ മാരാർ തന്നോട് വ്യക്തിപരമായി മാപ്പ് പറയണം എന്നായിരുന്നു സാ​ഗറിന്റെ ആവശ്യം. പറ്റില്ലെന്ന് മാരാരും പറഞ്ഞതോടെ വഴക്കായി. മോഹൻലാലിന്റെ മുൻപിൽ വെച്ച് പോലും ഇവർ തർക്കിച്ചു. ഈ പ്രശ്നത്തിന് ശേഷം ബി​ഗ് ബോസ് ഇരുവരെയും കൺഫെഷൻ റൂമിലേക്ക് ക്ഷണിച്ചുവെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. ഇതോടെയാണ് മോഹൻലാൽ വൈൻഡ് അപ്പ് പോലും പറയാതെ ഇറങ്ങി പോയത്. തുടർന്ന് മത്സരാർത്ഥികൾ എല്ലാവരും വിഷയത്തിൽ മോഹൻലാലിനോട് മാപ്പ് പറയുകയും ചെയ്തു. 

എന്നാൽ ഈ പ്രശ്നങ്ങൾക്ക് പിന്നാലെ ബി​ഗ് ബോസ് മറ്റൊരു നടപടി കൂടി സ്വീകരിച്ചു. ക്യാപ്റ്റൻ ബാൻഡ് സ്വീകരിക്കാതിരുന്ന സാ​ഗറിനെ ബി​ഗ് ബോസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കി. കൂടാതെ അഖിൽ മാരാരും സാ​ഗറും നേരിട്ട് എലിമിനേഷനിലേക്ക് പോവുകയാണെന്നും ബി​ഗ് ബോസ് പറഞ്ഞു. കഴിഞ്ഞ ക്യാപ്റ്റൻസി മത്സരത്തിൽ സാഗറിനേക്കാൾ മൂന്ന് പോയിന്റ് മാത്രം കുറവുണ്ടായിരുന്ന റെനീഷയെ പുതിയ ക്യാപ്റ്റനായി ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ ടീം തിരിക്കാനുള്ള അവകാശവും റെനീഷയ്ക്ക് നൽകി കഴിഞ്ഞു. ഇതോടെ അഞ്ചാം സീസണിലെ ആദ്യ വനിതാ ക്യാപ്റ്റനായിരിക്കുകയാണ് റെനീഷ. സാ​ഗർ ക്യാപ്റ്റനായപ്പോൾ അടുത്ത തവണയെങ്കിലും ഒരു വനിത ക്യാപ്റ്റൻ വേണമെന്ന് വീക്കെൻഡ് എപ്പിസോഡിൽ റെനീഷ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റെനീഷയെ ബി​ഗ് ബോസ് ക്യാപ്റ്റനാക്കിയിരിക്കുന്നത്. 

അതേസമയം, സോഷ്യൽ മീഡിയയിൽ റെനീഷയ്ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഈസ്റ്റർ സ്പെഷ്യൽ എപ്പിസോഡിലെ പ്രശ്‌നം വഷളാക്കിയത് റെനീഷ ആണെന്നാണ് പ്രേക്ഷകരുടെ വിമർശനം. സെറീനയുടെയും റെനീഷയുടെയും വാക്ക് കേട്ട് ചാടിയിറങ്ങിയ സാഗർ ഇപ്പോൾ ആരായെന്നും പ്രേക്ഷകർ ചോദിക്കുന്നു. എല്ലാ പ്രശ്നങ്ങൾക്കും ചുക്കാൻ പിടിച്ചിട്ട് ഒടുവിൽ സാ​ഗറിന് നഷ്ടവും റെനീഷയ്ക്ക് നേട്ടവും ഉണ്ടായെന്നാണ് പ്രേക്ഷകർ പറയുന്നത്. റെനീഷ ഡിസർവിങ് ആണെന്നും ചിലർ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More