Home> Movies
Advertisement

Bigg Boss Season 5: സീസൺ 5ലെ ലവ് ട്രാക്ക്! അ‍ഞ്ജൂസിന് റെനീഷയോട് പ്രേമമോ? ഫ്രണ്ടായി കണ്ടാല്‍ മതിയെന്ന് റെനീഷ

അഞ്ജൂസ് റെനീഷ ലവ് ട്രാക്ക് ആണ് ഇപ്പോൾ ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. ഫ്രണ്ടായി കണ്ടാല്‍ മതിയെന്ന് ഒടുവിൽ റെനീഷ പറയുന്നുണ്ട്.

Bigg Boss Season 5: സീസൺ 5ലെ ലവ് ട്രാക്ക്! അ‍ഞ്ജൂസിന് റെനീഷയോട് പ്രേമമോ? ഫ്രണ്ടായി കണ്ടാല്‍ മതിയെന്ന് റെനീഷ

ബിഗ്ബോസ് മലയാളം സീസണ്‍ 5 മൂന്നാമത്തെ ആഴ്ച അവസാനിക്കാറാകുന്നു. വലിയ സംഭവ ബഹുലമായ കാര്യങ്ങളൊന്നും ഈ ആഴ്ച നടന്നില്ലെങ്കിലും അത്യാവശ്യം അടിയും വഴക്കും ഒക്കെയായി മത്സരാർത്ഥികൾ ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്. അഞ്ജൂസ് - റെനീഷ ലവ് ട്രാക്ക് ആണ് ഇപ്പോൾ ബിബിഎസ്5 പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. മുൻപും ഇത്തരത്തിലൊരു സംസാരം ബിബി ഹൗസിനുള്ളിൽ തന്നെ ഉടലെടുത്തിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണിത്. 

കഴിഞ്ഞ ദിവസം റെനീഷയും അഞ്ജൂസും ഗാര്‍ഡന്‍ ഏരിയയില്‍ വച്ച് നടത്തിയ സംഭാഷണം ഒരു ലവ് ട്രാക്കിനുള്ള സാധ്യതയാണ് കാണിക്കുന്നത്. തന്നെ ഒരു സഹോദരനായി, അല്ലെങ്കില്‍ സഹോദരിയായി കണ്ടോളൂ എന്ന് അഞ്ജൂസ് റെനീഷയോട് പറയുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു സംഭാഷണമാണോ അഞ്ജൂസ് നടത്തിയതെന്നാണ് റെനീഷ തിരിച്ചു ചോ​ദിക്കുന്നത്. അ‍ഞ്ജൂസിന് തന്നോട് പ്രേമമുണ്ടോ എന്ന് റെനീഷ തുറന്നു ചോദിക്കുകയാണ്. 

Also Read: RDX Movie: ഇനി തിയേറ്ററുകളിലേക്ക്! 'ആർഡിഎക്സ്' ചിത്രീകരണം പൂർത്തിയായി

 

നീ സിംഗിളായിരുന്നെങ്കില്‍ എന്ന് അഞ്ജൂസ് ചോദിച്ചതായാണ് റെനീഷയുടെ സംസാരത്തില്‍ നിന്നും മനസിലാകുന്നത്. മനസില്‍ തന്നോട് പ്രേമം വച്ചാണ് അഞ്ജൂസ് ഇങ്ങനെ പറഞ്ഞതെന്നാണ് റെനീഷ പറയുന്നത്. എന്നാല്‍ അങ്ങനെ ഒന്നില്ലെന്ന് അഞ്ജൂസ് വ്യക്തമാക്കുന്നുണ്ട്. തനിക്ക് ഒരു പ്രണയിനിയുണ്ടെന്ന് നേരത്തെ തന്നെ അഞ്ജൂസ് പറഞ്ഞിരുന്നു. 

എന്നെ പ്രേമിക്കുന്നയാളോ, സഹോദരിയായോ നീ കാണേണ്ട. എന്നെ ഒരു ഫ്രണ്ടായി കണ്ടാല്‍ മതിയെന്ന് റെനീഷ അഞ്ജുവിനോട് പറഞ്ഞു. അഞ്ജൂസിന്റെ വിവാഹത്തിന് തന്നെ വിളിക്കില്ലെയെന്നും റെനീഷ ചോദിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ ഒരു മറുപടി നൽകാൻ അഞ്ജൂസിന് കഴിഞ്ഞില്ല. അപ്പോൾ എന്താ ഒരു സുഹൃത്തിനെ വിവാഹത്തിന് വിളിച്ചാല്‍ എന്ന് റെനീഷ ചോദിക്കുന്നു. അറിയില്ല ചിലപ്പോള്‍ നടക്കുമായിരിക്കും എന്ന ഒഴുക്കന്‍ മറുപടിയാണ് അഞ്ജൂസ് നല്‍കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More