Home> Movies
Advertisement

Bigg Boss Malayalam 5 : അഖിൽ മാരാർ സെറീനയെ മുണ്ടുപൊക്കി കാണിച്ചു; താൻ ഒറിജിനലാണെന്ന് മാരാർ

Bigg Boss Malayalam Akhil Marar Issue : അഖിൽ മാരാരും റിയാസും ഫിറോസും സെറീനയും ജുനൈസും നാദിറും എല്ലാവരും ചേർന്ന് സംസാരിക്കുന്നതിനിടെയാണ് മുണ്ട് പൊക്കി കാണിച്ചത്

Bigg Boss Malayalam 5 : അഖിൽ മാരാർ സെറീനയെ മുണ്ടുപൊക്കി കാണിച്ചു; താൻ ഒറിജിനലാണെന്ന് മാരാർ

ബിഗ് ബോസ് നൂറാം ദിവസത്തിലേക്ക് അടുക്കാൻ ഇനി കേവലം മൂന്ന് ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. മത്സരം അതിന്റെ അന്തിമഘട്ടത്തിലേക്കെത്തുമ്പോൾ മത്സരാർഥികൾ തമ്മിലുള്ള വീറും വാശിയും വർധിക്കുകയാണ്. ചില സമയങ്ങളിൽ മത്സരാർഥികൾ സഭ്യത വിട്ട് പെരുമാറുന്ന സ്ഥിതി വിശേഷം ബിഗ് ബോസ് വീട്ടിൽ കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ അഖിൽ മാരാർ സഭ്യത വിട്ട് പെരുമാറിയെന്ന കുറ്റമാണ് ബിഗ് ബോസ് വീട്ടിൽ നിന്നും ഉയർന്നിരിക്കുകയാണ്.

സഹമത്സരാർഥിയെ അഖിൽ മാരാർ മുണ്ടുപൊക്കി കാണിച്ചുയെന്നാണ് പുതിയ വിവാദം. മത്സരാർഥികൾ തമ്മിൽ സംസാരിക്കുന്നതിനിടെ അഖിൽ മാരാർ സെറീന ആൻ ജോൺസണിനെ മുണ്ട് പൊക്കി കാണിക്കുകയായിരുന്നു. ഈ സന്ദർഭത്തിന്റെ പ്രൊമോ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

ALSO READ : Bigg Boss Malayalam Season 5 : 'എനിക്ക് ഇതുപോലെ പുച്ഛമുള്ള പരിപാടി ഇല്ല'; ബിഗ് ബോസിനെതിരെ സംസാരിച്ച അഖിൽ മാരാർ ഇപ്പോൾ അതെ ഷോയിൽ, വീഡിയോ വൈറൽ

"ഞാൻ ഒറിജിനൽ സ്വഭാവമാണ് അത് തന്നെയാണ് കാണിക്കുന്നത്" എന്ന പറഞ്ഞുകൊണ്ടാണ് അഖിൽ മാരാർ സഹമത്സരാർഥിയുടെ മുന്നിൽ നിന്നും മുണ്ടുപൊക്കി കാണിച്ചത്. ഈ സമയം സ്തംഭിച്ച് നിൽക്കുന്ന മറ്റ് മത്സരാർഥികളെയും 'വൃത്തികെട്ട കളി' എന്ന പറഞ്ഞുകൊണ്ട് പ്രതിരോധിക്കുന്ന ജുനൈസിനെയുമാണ് പ്രൊമോ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കോടതി ടാസ്ക് സംബന്ധിച്ച് വീടിനുള്ളിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് ഈ സംഭവം നടക്കുന്നതെന്നാണ് ബിഗ് ബോസ് ലൈവിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. സത്യാവസ്ഥ എന്താണെന്ന് അറിയാൻ എപ്പിസോഡ് കാണാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ

അതേസമയം ബിഗ് ബോസിൽ പങ്കെടുക്കുന്നതിൽ ഭേദം ലുലു മാളിൽ പോയി മുണ്ടുപൊക്കി കാണിക്കുന്നതാണ് അഖിൽ നേരത്തെ ഷോയിൽ വരുന്നതിന് മുമ്പ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബിഗ് ബോസ് ആരാധകർ അഖിനെതിരെ വിമർശനം ഉയർത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More